ബേസാലേൽ സ്ട്രോമിച്ച്
തെൽ അവീവ്: ഗസ്സയിൽ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലൂടെ കിട്ടുക വൻ റിയൽ എസ്റ്റേറ്റ് ലാഭമെന്ന് ഇസ്രായേൽ ധനമന്ത്രിയും തീവ്രവലതുപക്ഷനേതാവുമായ ബെസാലേൽ സ്മോട്രിച്ച്. യുദ്ധത്തിന് ശേഷം ഗസ്സമുനമ്പ് എങ്ങനെ വീതിക്കണമെന്നതിൽ ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധത്തിനായി നമ്മൾ ഒരുപാട് പണം ചെലവഴിച്ചിട്ടുണ്ട്. ഇനി എങ്ങനെയാണ് ഭൂമി വീതംവെക്കണമെന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തണം. ഗസ്സയിലെ പൊളിക്കലെന്ന ആദ്യഘട്ടം നമ്മൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി പുതിയൊരു നഗരം സൃഷ്ടിച്ചാൽ മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു. യു.എസ് നിയന്ത്രണത്തിലുള്ള ഒരു പ്രദേശമാക്കി ഗസ്സയെ മാറ്റുന്നതിനുള്ള ആഗ്രഹം യു.എസ് പ്രസിഡന്റ് ഡോൺൾഡ് ട്രംപ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം ഗസ്സയെ ഒരു പതിറ്റാണ്ടുകാലം യു.എസ് നിയന്ത്രണത്തിലാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അവിടത്തെ ജനങ്ങളെ പണംകൊടുത്ത് മുനമ്പിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഗസ്സ ജനതയെ കുടിയൊഴിപ്പിക്കുന്നതിനോട് അറബ് ലോകം യോജിച്ചിരുന്നില്ല. ഇതിനിടയിലാണ് വീണ്ടും ഗസ്സയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനുള്ള ചർച്ചകൾ സജീവമാകുന്നത്.
ഗസ്സ: ഗസ്സയിലെ അവസാന ആശുപത്രികളും തകർത്ത് ഇസ്രായേൽ. കരയാക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ആശുപത്രികൾക്കെതിരെയും ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്. ഗസ്സയിലെ അൽ-ശിഫ, അൽ-അഹ്‍ലി ആശുപത്രികൾക്കെതിരെയാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. 15 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
കുട്ടികളുടെ ആശുപത്രിക്ക് നേരെ മൂന്ന് തവണയാണ് ആക്രമണമുണ്ടായതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുമൂലം 40 രോഗികൾക്ക് ആശുപത്രി ഒഴിയേണ്ടി വന്നു. നിരവധി രോഗികൾ ജീവനക്കാർക്കൊപ്പം ആശുപത്രിയിൽ കുടുങ്ങി കിടക്കുകയാണ്.ഇസ്രായേൽ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി ഹമാസ് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.