ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിനെന്ന് കണക്കാക്കപ്പെടുന്ന ട്രെയിൻ സർവീസാണ് സ്വിറ്റ്സർലൻഡിലെ ഗ്ലേസിയർ എക്സ്പ്രസ്. വെറും 292 കിലോമീറ്റർ സഞ്ചരിക്കാൻ എട്ട് മണിക്കൂറാണ് ഈ ട്രെയ്നിന് വേണ്ടത്. സ്വിസ് ആൽപ്സിലൂടെ കടന്നു പോകുന്ന ഈ ട്രെയ്ൻ സെന്റ് മോറിട്സിനെയും സെർമാറ്റിനെയും പരസ്പരം ബന്ധിപ്പിക്കുന്നു. പരമാവധി കുറഞ്ഞ വേഗത്തിൽ ഓടുന്ന ട്രെയിൻ അത് കടന്നു പോകുന്ന വഴികളിലെ സ്വിസ് ഗ്രാമങ്ങളുടെയും മഞ്ഞ് മലകളുടെയും കാഴ്ചകൾ ആസ്വദിക്കാൻ യാത്രികർക്ക് അവസരം നൽകുന്നു.
ദീർഘ ദൂരയാത്രയിൽ യാത്രികർക്ക് പ്രത്യേകം തയാറാക്കിയ വൈനും നൽകും. ഫൈവ് സ്റ്റാർ സൗകര്യങ്ങളാണ് യാത്രക്കാർക്ക് ട്രെയിനിൽ ഒരുക്കി നൽകിയിരിക്കുന്നത്. മണിക്കൂറിൽ 29 കിലോമീറ്റർ വേഗത്തിലാണ് ഗ്ലേസിയർ ട്രെയിൻ ഓടുന്നത്. 1930 മുതലാണ് സർവീസ് ആരംഭിക്കുന്നത്. യാത്രാവേളയിൽ 90ലധികം ടണലുകളിലൂടെയും 300ലധികം പാലങ്ങളിലൂടെയും ഗ്ലേസിയർ ട്രെയിൻ കടന്നു പോകുന്നു. അപകടകരമായ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് ട്രെയിൻ വേഗത കുറച്ച് ഓടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.