സൊമാലിയയിൽ കാർബോംബ് സ്ഫോടനം: ആറ് മരണം

സൊമാലിയയിൽ കാർബോംബ് സ്ഫോടനത്തിൽ ആറ് മരണം. സൊമാലിയയുടെ തലസ്ഥാനമായ മൊ​ഗാദിഷുവിലാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക സർക്കാർ സുരക്ഷാ മേധാവി മുഹമ്മദ് അബ്ദി അലി പറഞ്ഞു. അൽ ഷബാബ് ജിഹാദി ​ഗ്രൂപ്പുകളാണ് അക്രമണത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ. വിദേശ ഉദ്യോ​ഗസ്ഥരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും ലഘുലേഖയിൽ സംഘം വ്യക്തമാക്കി. രാജ്യത്തെ തെരഞ്ഞെടുപ്പിനുള്ള പുതിയ സമയക്രമം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണിത്.

മൊ​ഗാദിഷുവിലൂടെ കടന്നുപോകുകയായിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നി​ഗമനം. ജനസാന്ദ്രത കൂടിയ പ്രദേശമായതിനാൽ കൂടുതൽ പേർ അപായപ്പെട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നും അബ്ദി അലി അറിയിച്ചു. 2007 മുതൽ സൊമാലിയയിൽ അൽ ഷബാബ് സംഘത്തി​ന്റെ ആക്രമണങ്ങൾ തുടരുകയാണ്.

കഴിഞ്ഞ വർഷം നവംബറിലും സമാന രീതിയിൽ നടന്ന കാർ ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം സംഘം ഏറ്റെടുത്തിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള റേഡിയോ മൊഗാദിഷുവിന്റെ ഡയറക്ടർ അബ്ദിയാസിസ് മൊഹമ്മദ് ഗുലെദിനെ വധിച്ചെന്ന പ്രസ്താവനയുമായി സംഘം രം​ഗത്തെത്തി ഏതാനും ദിവസങ്ങൾക്ക് ശേഷമായിരുന്നു ആക്രമണം.

Tags:    
News Summary - Six people killed in blast in Somalia’s capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.