യു.എസിൽ 133 വാഹനങ്ങൾ കൂട്ടിയിടിച്ച്​ തകർന്നു; ആറുമരണം

വാഷിങ്​ടൺ: യു.എസിലെ ടെക്​സസിൽ അന്തർ സംസ്​ഥാന പാതയിൽ നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച്​ ആറുമരണം. നിരവധിപേർക്ക്​ പരിക്കേറ്റു.

ടെക്​സസ്​ -പടിഞ്ഞാറൻ വിർജീനിയ പാതയിലാണ്​ അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ കാഴ്ച മറഞ്ഞതാണ്​ അപകടകാരണം. 133 വാഹനങ്ങളാണ്​ കൂട്ടിയിടിച്ച്​ തകർന്നത്​. കാറുകളും ട്രക്കുകളുമാണ്​ തകർന്നവയിൽ അധികവും. നിരവധിപേർ വാഹനങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്​ വിവരം.

65 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്​. മൂന്നുപേർ അത്യാസന്ന നിലയിലാണ്​. ജോലിക്ക്​ പുറപ്പെട്ടവരാണ്​ അപകടത്തിൽപ്പെട്ടവരിൽ അധികവും.


ഹൈഡ്രോളിക്​ റെസ്​ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെയാണ്​ രക്ഷാപ്രവർത്തനം. കനത്ത മഞ്ഞുവീഴ്​ച തുടരുന്നതിനാൽ സ്​ഥലത്ത്​ ഗതാഗത തടസം രൂക്ഷമായിരുന്നു.

കൂട്ടിയിടിയെ തുടർന്ന്​ ഇരു വശത്തുനിന്നുമുള്ള വാഹന ഗതാഗതം നിർത്തിവെച്ചു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന്​ ​നിരവധി വാഹനാപകടങ്ങളാണ്​ യു.എസിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായത്​. ടെന്നസിയിൽ മാത്രം 30ഓളം അപകടങ്ങൾ റിപ്പോർട്ട്​ ​െചയ്​തു.

Tags:    
News Summary - Six People Die in Texas Crash Involving More Than 100 Vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.