പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ സ്വകാര്യ ഗ്യാസ് പ്ലാന്റിൽ ചൊവ്വാഴ്ച ഭീകരർ നടത്തിയ വെടിവെപ്പിൽ നാല് സൈനികരടക്കം ആറു പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഖൈബർ പഖ്തൂൻഖ്വ മേഖലയിലെ ഒരു സ്വകാര്യ കമ്പനിയുടെ ഗ്യാസ് പ്ലാന്റിൽ ഭീകരർ ഇരച്ചുകയറുകയായിരുന്നു.
മരിച്ചവരിൽ നാലു സുരക്ഷാ സേനാംഗങ്ങളും ഗ്യാസ് പ്ലാന്റിലെ രണ്ട് ജീവനക്കാരുമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിന് ശേഷം സൈന്യം സ്ഥലത്തെത്തി പ്രദേശം മുഴുവൻ അടച്ചു. രക്ഷപ്പെട്ട ഭീകരരെ പിടികൂടാൻ വൻതോതിലുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.