Posted On
date_range Updated On
date_range ആബെയുടെ കൊല: പൊലീസിനെ പഴിച്ച് ജപ്പാൻ പ്രധാനമന്ത്രി
ടോക്യോ: മതിയായ പൊലീസ് സുരക്ഷയില്ലാത്തതിനാലാണ് ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെക്ക് വെടിയേറ്റതെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പടിഞ്ഞാറൻ ജപ്പാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ആബെക്ക് വെടിയേറ്റത്.
കൊല നടത്തിയ ആൾ ആബെക്ക് അരികിൽ തടസ്സമില്ലാതെ എത്തുന്നത് പിന്നീട് പ്രചരിച്ച ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
എവിടെയാണ് പിഴച്ചതെന്ന കാര്യം 'ദേശീയ പൊതുസുരക്ഷ കമീഷനും', 'ദേശീയ പൊലീസ് ഏജൻസി'യും അന്വേഷിച്ചുവരുകയാണെന്ന് കിഷിദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.