ഇറാന് വേണ്ടി ചാരപ്രവർത്തനം; ഇസ്രായേൽ സൈനികൻ പിടിയിൽ

തെൽഅവീവ്: ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ ഇസ്രായേൽ സൈനികൻ അറസ്റ്റിൽ. ഇസ്രായേൽ സെക്യൂരിറ്റി ഏജൻസിയായ ഷിൻബെറ്റാണ് ഇയാളെ പിടികൂടിയത്. 21 വയസ് മാത്രമാണ് പിടിയിലായ ഇസ്രായേൽ സൈനികന്റെ പ്രായം. നിരന്തരമായി ഇയാൾ ഇസ്രായേൽ ഇന്റലിജൻസ് ഏജൻസിയുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം.

റാഫേൽ റെവെനിയെന്ന സൈനികനാണ് പിടിയിലായത്. ഹാറ്റ്സെറിം എയർബേസിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അന്വേഷണത്തിൽ ഇയാൾ ഇസ്രായേൽ വ്യോമകേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇറാന് കൈമാറുകയും അതിന് ഡിജിറ്റൽ പേയ്​മെന്റിലൂടെ പണം വാങ്ങുകയും ചെയ്തുവെന്ന് ഇസ്രായേൽ കണ്ടെത്തി.

ബീർഷെബ പോലുളള വ്യോമകേന്ദ്രങ്ങളുടെ ചിത്രങ്ങളെടുക്കൽ, ചില സ്ഥലങ്ങളിൽ ഇറാൻ ഉപകരണങ്ങൾ സ്ഥാപിക്കൽ, സിം കാർഡുകൾ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദേശ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരം കൈമാറിയതിന് ഗുരുതരമായ വകുപ്പുകൾ ഉപയോഗിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇസ്രായേൽ ​പൊലീസ് തയാറായിട്ടില്ല.

ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 12 മ​ണി​ക്കൂ​റി​നി​ടെ 33 മരണം

ഗ​സ്സ സി​റ്റി: ഗ​സ്സ​യി​ലെ ഖാ​ൻ യൂ​നി​സി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ര​ണ്ട് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​തോ​ടെ,12 മ​ണി​ക്കൂ​റി​നി​ടെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മ​രി​ച്ച​വ​ർ 33 ആ​യി. ഒ​ക്ടോ​ബ​ർ 10ന് ​വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ വ​ന്ന​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​ത്. ഗ​സ്സ വെ​ടി​നി​ർ​ത്ത​ലി​​ന്റെ ഭാ​വി ഇ​തോ​ടെ, പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

ബു​ധ​നാ​ഴ്ച ഖാ​ൻ യൂ​നി​സി​ൽ ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ​ക്കു​നേ​രെ വെ​ടി​വെ​പ്പു​ണ്ടാ​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ഞ്ച് സ്ത്രീ​ക​ളും അ​ഞ്ച് കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 17 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തി​യ​താ​യി നാ​സ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗ​സ്സ സി​റ്റി​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് 16 പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഏ​ഴ് കു​ട്ടി​ക​ളും മൂ​ന്ന് സ്ത്രീ​ക​ളും മ​രി​ച്ച​വ​രി​ലു​ൾ​പ്പെ​ടു​ന്നു. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച ഹ​മാ​സ് ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്തെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ചു.

അ​തേ​സ​മ​യം, തെ​ക്ക​ൻ ല​ബ​നാ​നി​ലും ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ഹി​സ്ബു​ല്ല കേ​​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു. തെ​ക്ക​ൻ ല​ബ​നാ​നി​ൽ ശ​ക്തി വീ​ണ്ടെ​ടു​ക്കാ​ൻ ഹി​സ്ബു​ല്ല ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​സ്രാ​യേ​ൽ ആ​രോ​പി​ച്ചു.

അ​തി​നി​ടെ, ബെ​ത്‍ല​ഹേ​മി​ന് സ​മീ​പം ഗ​ഷ് എ​റ്റ്സി​യോ​ണി​ൽ ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​ർ പു​തി​യ കോ​ള​നി സ്ഥാ​പി​ച്ചു. എ​റ്റ്സി​യോ​ൺ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ യാ​രോ​ൺ റോ​സെ​ന്ത​ൽ ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്തു.

Tags:    
News Summary - Shin Bet arrests Israeli soldier suspected of spying for Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.