രാഷ്ട്ര നേതൃത്വത്തിനെതിരായ ഏതൊരു ആക്രമണവും യുദ്ധക്കുറ്റത്തിന് തുല്യമെന്ന് ഇറാനിയൻ പുരോഹിതന്മാർ

തെഹ്റാൻ: രാജ്യത്തിന്റെ നേതൃത്വത്തിനും മതാധികാരത്തിനുമെതിരായ ഏതൊരു ഭീഷണിയും ആക്രമണവും യുദ്ധക്കുറ്റത്തിന് തുല്യമാണെന്ന് ഇറാനിലെ മുതിർന്ന മത നേതാക്കൾ. ഗ്രാൻഡ് ആയത്തുല്ല നാസർ ഷിറാസിയും ഗ്രാൻഡ് ആയത്തുല്ല ഹൊസൈൻ നൂറി ഹമദാനിയും ഞായറാഴ്ച പുറപ്പെടുവിച്ച മതപരമായ ഉത്തരവുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇസ്‍ലാമിക ഉമ്മയെയും അതിന്റെ പരമാധികാരത്തെയും ദോഷകരമായി ബാധിക്കുന്നതിനായി നേതൃത്വത്തെയും മതാധികാരത്തെയും ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയോ ഭരണകൂടമോ ഏറ്റുമുട്ടലിന്റെ വിധിക്ക് വിധേയമാണെന്ന് ആയത്തുല്ല ഷിറാസി പറഞ്ഞു.

മുസ്‍ലിംകളോ ഇസ്‍ലാമിക ഭരണകൂടങ്ങളോ അത്തരം പ്രവൃത്തികൾക്ക് നൽകുന്ന പിന്തുണ നിഷിദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള എല്ലാ മുസ്‍ലിംകളും ഈ ശത്രുക്കളെ അവരുടെ വാക്കുകളിലും തെറ്റുകളിലും പശ്ചാത്താപിക്കാനായി സമ്മർദമേറ്റണമെന്നും ഷിറാസി പറഞ്ഞു.

ശിയാ നേതൃത്വത്തിന്റെ സ്ഥാനത്തെയും ഇസ്‍ലാമിക വിപ്ലവത്തിന്റെ നേതാവായ അയത്തുള്ള സയ്യിദ് അലി ഖുമേനിയുടെ വ്യക്തിത്വത്തെയും അപമാനിക്കുന്നത് ഇസ്‍ലാമിന്റെ തത്വങ്ങളെത്തന്നെ അപമാനിക്കുന്നതായി കണക്കാക്കുമെന്നും ആയത്തുള്ള നൂരി ഹമദാനി പറഞ്ഞു.

‘ഒരു വ്യക്തിയോ രാഷ്ട്രമോ ആകട്ടെ അദ്ദേഹത്തിനും ശിയാ അധികാരത്തിനും എതിരായ ഏതൊരു ആക്രമണമോ ഭീഷണിയോ ശത്രുതയുടെ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു. ഈ കുറ്റകൃത്യത്തിൽ സഹായിക്കുന്ന ആരെയും തുല്യ ഉത്തരവാദിത്തമുള്ളവരായി കണക്കാക്കും’- അദ്ദേഹം പറഞ്ഞു.

ജൂൺ 13 ന് ഇസ്രായേൽ ഭരണകൂടം ഇസ്‍ലാമിക് റിപ്പബ്ലിക്കിനെതിരെ ഏകപക്ഷീയമായ ആക്രമണം അഴിച്ചുവിട്ടു, ഇറാന്റെ മുതിർന്ന സൈനിക കമാൻഡർമാരെയും ആണവ ശാസ്ത്രജ്ഞരെയും ഉന്നമിട്ടുള്ള ആക്രമണങ്ങളിൽ വധിക്കുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണ സിവിലിയന്മാരെ കൊലപ്പെടുത്തുകയും ചെയ്തു.

ഇസ്രായേൽ ഭരണകൂടവും അമേരിക്കൻ പ്രസിഡന്റും അയത്തുള്ള ഖാംനഇക്കെതിരെ ഭീഷണി മുഴക്കി. തന്റെ പതിവ് നീചമായ ഭാഷയിൽ, വെള്ളിയാഴ്ച ട്രംപ് അയത്തുള്ള ഖാംനഇയെ അധിക്ഷേപിച്ചു. ഇതിന് മറുപടിയായി ഇറാനിയൻ സായുധ സേന ഇസ്രായേലിനെയും അതിന്റെ സൈനിക-വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിച്ചു.  നിയുക്ത ലക്ഷ്യങ്ങളെ ഫലപ്രദമായി ആക്രമിക്കുന്ന നിരവധി പുതു തലമുറ മിസൈലുകൾ പ്രയോഗിച്ചു. 

Tags:    
News Summary - Senior Iranian clerics: Any attack on leadership is tantamount to war crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.