Posted On
date_range Updated On
date_range ഒരു ദിവസം നീണ്ട വോട്ടെടുപ്പ്; ഒറ്റ വോട്ടിന് സെനറ്റ് കടന്ന് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’
വാഷിങ്ടൺ: നാടകീയതകൾക്കൊടുവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’ന് യു.എസ് സെനറ്റിന്റെ അംഗീകാരം. 24 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചക്കുശേഷം നടന്ന വോട്ടെടുപ്പിൽ 51-50 വോട്ടിനാണ് ബിൽ പാസായത്.
വോട്ട് തുല്യമായതോടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ കാസ്റ്റിങ് വോട്ടാണ് കാര്യങ്ങൾ ട്രംപിന് അനുകൂലമാക്കിയത്. ബിൽ അടുത്ത ഘട്ടത്തിൽ പ്രതിനിധി സംഭയുടെ പരിഗണനക്ക് വരും. ദേശീയദിനമായ ജൂലൈ നാലിന് മുമ്പ് നിയമനിർമാണത്തിനാണ് ട്രംപിന്റെ ശ്രമം.
സാമൂഹികക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ച് ദേശീയ കടത്തിൽ മൂന്ന് ട്രില്യൻ ഡോളർ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ. കുറഞ്ഞ വരുമാനമുള്ള ലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ ഇല്ലാതാക്കുന്ന ബില്ലിന് ഏറെ എതിർപ്പുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.