ചിത്രം: https://www.dawn.com

പാകിസ്​താനിൽ പോളിയോ ഡ്യൂട്ടിക്കിടെ ഒരു പൊലീസുകാരനെ കൂടി വെടിവെച്ചുകൊന്നു

പെഷാവർ: പാകിസ്​താനിൽ പോളിയോ വാക്‌സിനേഷന്‍ സംഘത്തിന്​ അകമ്പടി പോയ ഒരു പൊലീസുകാരനെ കൂടി വെടിവെച്ച്​ കൊന്നു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കുലാച്ചി പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം.

ഡിറ്റക്​ടീവ്​ കോൺസ്റ്റബിളായ ദേര ഇസ്​മഈൽ ഖാനാണ്​ കൊല്ലപ്പെട്ടത്​. അടൽ ഷെരീഫ്​ ​പ്രദേശത്തെ കുലാച്ചി റോഡിൽ വെച്ച്​ ഖാന്​ നേരെ അക്രമികൾ വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്ന്​ 'ഡോൺ' റിപ്പോർട്ട്​ ചെയ്​തു.

കഴിഞ്ഞ ദിവസം പ്രവിശ്യ തലസ്​ഥാനമായ പെഷാവറിൽ ​പോളിയോ പ്രവർത്തകർക്കൊപ്പം വീട്ടിലേക്ക്​ മടങ്ങു​ന്ന സമയത്ത്​​ പൊലീസുകാരനെ അജ്ഞാതർ വെടിവെച്ച്​ കൊന്നിരുന്നു​. സംഭവത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്​ പറഞ്ഞു.

പോളിയോ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരെയും തീവ്രവാദികൾ ആക്രമിക്കുന്നത്​ പാകിസ്താനില്‍ പതിവാണ്. പാകിസ്​താനും അയൽരാജ്യമായ അഫ്​ഗാനിസ്​താനും മാത്രമാണ്​ ലോകത്ത്​ പോളിയോ ബാധയുള്ള രണ്ട്​ രാജ്യങ്ങൾ. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ കഴിഞ്ഞ വര്‍ഷം പോളിയോ വൈറസ് മുക്തമായതായി പ്രഖ്യാപിച്ചിരുന്നു.

പോളിയോ വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് അരോപിച്ചാണ്​തീവ്രവാദികള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിന്​ പോളിയോ പ്രവർത്തകരെയും സുരക്ഷാ ജീവനക്കാരെയും ആക്രമിക്കുന്നത്​. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോളിയോ വാക്‌സിനേഷന്‍ പ്രവർത്തകർക്കും സുരക്ഷാ ജീവനക്കാർക്കു​മെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ പാകിസ്താന്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ താത്​കാലികമായി നിര്‍ത്തിവെച്ചിരുന്നു.

Tags:    
News Summary - second cop on polio duty shot dead in Pakistan's Khyber Pakhtunkhwa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.