ലബനാനിൽ ഇസ്രാ​യേൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിൽ തിരച്ചിൽ തുടരുന്നു

ബൈ​റൂ​ത്: ല​ബ​നാ​ൻ ത​ല​സ്ഥാ​ന​മാ​യ ബൈ​റൂ​ത്തി​ൽ ഇ​സ്രാ​യേ​ൽ ബോം​ബു വ​ർ​ഷ​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ന​ടി​യി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​വും തി​ര​ച്ചി​ൽ തു​ട​ർ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ. ഹി​സ്ബു​ല്ല​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് മൂ​ന്നു ദി​വ​സം മു​മ്പ് ഒ​റ്റ​യ​ടി​ക്ക് നൂ​റോ​ളം സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 300ലേ​റെ പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ൽ നൂ​റി​ലേ​റെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. ക​റാ​കാ​സ് എ​ന്ന പ്ര​ദേ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ആ​റു​നി​ല കെ​ട്ടി​ട​ത്തി​ൽ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് തി​ര​ച്ചി​ൽ. കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി നി​ലം​പൊ​ത്തി ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും ഒ​രു കു​ട്ടി അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ക​രു​തു​ന്നു​വെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​തൊ​രു സു​ര​ക്ഷി​ത​മാ​യ ടൂ​റി​സ്റ്റ് മേ​ഖ​ല​യാ​ണെ​ന്നും ആ​ക്ര​മ​ണ​ത്തി​ൽ ന​ടു​ങ്ങി​പ്പോ​യെ​ന്നും കെ​ട്ടി​ട​ത്തി​ന്റെ താ​ഴെ നി​ല​യി​ൽ പ​ല​ഹാ​രം വി​റ്റി​രു​ന്ന ക​ട​യു​ട​മ ന​ജീ​ബ് മ​ർ​ഹി പ​റ​ഞ്ഞു.

Tags:    
News Summary - Search continues in buildings destroyed by Israeli attack in Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.