ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; 30 പേർ ​കൊല്ലപ്പെട്ടു

ഗസ്സ: ജബലിയ അഭയാർഥി ക്യാമ്പിലെ വീടുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 30 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം.

ഗസ്സ മുനമ്പിലെ റസിഡൻഷ്യൽ മേഖലകൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ഗസ്സ നഗരത്തിന്റെ സമീപപ്രദേശമായ അൽ-സാബ്രയിലുണ്ടായ ആക്രമണത്തിൽ എട്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഗസ്സക്കുള്ള സഹായവുമായി 106 ട്രക്കുകൾ കൂടി ഈജിപ്തിൽ നിന്ന് റഫ അതിർത്തി വഴി ഫലസ്തീനിലേക്ക് എത്തി.

അതേസമയം, ക​ര, നാ​വി​ക, വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​യി തു​ട​രു​ന്ന വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് കൂ​ട്ട പ​ലാ​യ​നം തുടരുകയാണ്. തി​ങ്ക​ളാ​ഴ്ച​മാ​ത്രം 15,000 ഫ​ല​സ്തീ​നി​ക​ളാണ് പ​ലാ​യ​നം ചെ​യ്ത​ത് . ഞാ​യ​റാ​ഴ്ച 2,000ഉം ​തി​ങ്ക​ളാ​ഴ്ച 5,000ഉ​മാ​യി​രു​ന്ന​താ​ണ് അ​നേ​ക ഇ​ര​ട്ടി​ക​ളാ​യി ഉ​യ​ർ​ന്ന​ത്. 10 ല​ക്ഷ​ത്തി​ലേ​റെ പേ​ർ താ​മ​സി​ച്ചി​രു​ന്ന വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം ഒ​രു ല​ക്ഷം പേ​രൊ​ഴി​കെ എ​ല്ലാ​വ​രും പ​ലാ​യ​നം ചെ​യ്തി​ട്ടു​ണ്ട്.

അ​വ​ശേ​ഷി​ച്ച​വ​ർ​കൂ​ടി വി​ട്ടു​പോ​കാ​ൻ ഒ​രു മ​ണി​ക്കൂ​ർ അ​ധി​ക സ​മ​യം അ​നു​വ​ദി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം പ​റ​യു​ന്നു. ദി​വ​സ​വും നാ​ലു മ​ണി​ക്കൂ​ർ നേ​ര​മാ​ണ് സി​വി​ലി​യ​ൻ പ​ലാ​യ​ന​ത്തി​ന് വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ഇ​ട​വേ​ള അ​നു​വ​ദി​ക്കു​ന്ന​ത്. ഈ ​സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ആ​യി​ര​ങ്ങ​ൾ കാ​ൽ​ന​ട​യാ​യി കൂ​ട്ട​പ​ലാ​യ​നം ന​ട​ത്തു​ന്ന​ത്. ഇ​ന്ധ​നം മു​ട​ങ്ങി​യ​തി​നാ​ൽ കാ​റു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളു​മി​ല്ലാ​തെ കാ​ൽ​ന​ട​യാ​യും ക​ഴു​ത​​പ്പു​റ​ത്തേ​റി​യു​മാ​ണ് പ​ലാ​യ​നം. 23 ല​ക്ഷം ഫ​ല​സ്തീ​നി​ക​ളി​ൽ 15 ല​ക്ഷ​ത്തി​ലേ​റെ​യും ഇ​തി​ന​കം അ​ഭ​യാ​ർ​ഥി​ക​ളാ​യി​ട്ടു​ണ്ട്.

Tags:    
News Summary - Scores killed in latest Israeli strikes on Jabalia, Sabra and Khan Younis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.