ബ്രിട്ടനെ മുൾമുനയിലാക്കി സ്​കൂൾ കുട്ടികളുടെ പറക്കുംതളിക ചിത്രം; പിടി വിടാതെ പ്രതിരോധ മന്ത്രാലയം

ലണ്ടൻ: പതിറ്റാണ്ടുകൾക്ക്​ മുമ്പ്​ ഒരു പറ്റം സ്​കൂൾ വിദ്യാർഥികൾ മൈതാനത്ത്​ കളിക്കുന്നതിനിടെ കണ്ട കാഴ്​ച ക്രയോണുകളിൽ ജീവനെടുത്തപ്പോൾ ശരിക്കും ഞെട്ടിയത്​ ബ്രിട്ടനും ഒപ്പം ലോകവും. ചെഷയറിലെ മാക്ക്​ൾസ്​ഫീൽഡിൽ അപ്​റ്റൺ പ്രയറി സ്​കൂളിലാണ്​ 1977ൽ അത്യപൂർവ ദൃശ്യവിരുന്ന്​ കുട്ടികൾക്ക്​ ഭീതിയും ഒപ്പം കൗതുകവും നൽകിയത്​.

അന്യഗ്രഹ ജീവികളുടെതെന്ന്​ കരുതുന്ന പറക്കുംതളിക കണ്ടുവെന്ന്​ അധ്യാപകർക്കുമുന്നിൽ വിദ്യാർഥികൾ കൂട്ടമായെത്തി പറയുന്നതോടെയായിരുന്നു​ തുടക്കം. ഉച്ചഭക്ഷണ ഇടവേളയിൽ മരങ്ങൾക്ക്​ തൊട്ടുമുകളിൽ ഏതോ ബഹിരാകാശ പേടകം വന്ന്​ വട്ടംപറന്ന്​ മടങ്ങുകയായിരുന്നുവത്രെ.

വിശ്വസിക്കാനാവാതെ കുട്ടികളെ പല സംഘങ്ങളായി മാറ്റിനിർത്തി അവർ കണ്ടത്​ ചിത്രത്തിൽ പകർത്താൻ അധ്യാപകൻ പറഞ്ഞ​ു. എല്ലാവരും വരച്ച്​ പൂർത്തിയായ ചിത്രങ്ങൾ ഒന്നിച്ച്​ കണ്ടപ്പോൾ​ അധ്യാപകരുംാ ഞെട്ടി​. എല്ലാവരുടെ ചിത്രങ്ങളും ഏകദേശം ഒരുപോലെ.

യഥാർഥത്തിൽ എന്തോ സംഭവിച്ചുവെന്ന്​ തോന്നൽ വന്നതോടെ ചിത്രങ്ങൾ പൊലീസിന്​ കൈമാറി. അവർ പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ അന്യഗ്രഹ ജീവി പഠന വിഭാഗത്തിനും. കേസ്​ ഏറ്റെടുത്ത്​ മന്ത്രാലയം അന്വേഷിച്ചുവെങ്കിലും കാര്യമായ തീർപുണ്ടായില്ല. 'കളിമുറ്റത്തെ അടുത്ത കാഴ്ചകൾ' എന്ന പേരിൽ ഈ കേസ്​ പിന്നീട്​ അറിയപ്പെട്ടു.

2009ൽ ഷെഫീൽഡ്​ ഹാലം യൂനിവേഴ്​സിറ്റിയിലെ ഡോ. ഡേവിഡ്​ ക്ലാർക്​ ഈ ചിത്രങ്ങൾ പിന്നീട്​ ഒരു പുസ്​തകത്തിലും ഉപയോഗിച്ചു.

പതിറ്റാണ്ടുകൾ പലത്​ പിന്നിട്ടുവെങ്കിലും 1977ൽ കുട്ടികൾ കണ്ട കാഴ്ച എന്താകുമെന്ന തീരാത്ത ആകാംക്ഷയിലാണ്​ ​ബ്രിട്ടൻ. 

Tags:    
News Summary - Schoolkids' flying saucer sketches so convincing they were sent to MoD UFO department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.