സൗദിയിൽ ഉപയോഗശൂന്യമായ ആയുധക്കൂനയിൽ സ്​ഫോടനം

റിയാദ്​: സൗദി അറേബ്യയിൽ ഉപയോഗശൂന്യമായ ആയുധങ്ങൾ തള്ളിയ സ്ഥലത്ത്​ സ്​ഫോടനം. തലസ്​ഥാനമായ റിയാദിൽനിന്ന്​ 70 ക​ിലോമീറ്റർ മാറി ഖർജിൽ രാവിലെ 5.10 ഓടെയാണ്​​ സംഭവം. ഉപയോഗശൂന്യമായതും കേടുവന്നതുമായ ആയുധങ്ങൾ നശിപ്പിക്കാൻ ഉപയോഗിക്കുന്ന സ്​ഥലമാണിതെന്ന്​ സൗദി പ്രതിരോധ മന്ത്രാലയ വക്​താവ്​ ബ്രിഗേഡിയർ ജനറൽ തുർകി അൽമാലികി പറഞ്ഞു.

സ്​ഫോടനത്തിൽ ആർക്കും പരിക്കില്ലെന്നും ആകസ്​മികമായി സംഭവിച്ചതാണെന്നും അധികൃതർ വ്യക്​തമാക്കി. പ്രിൻസ്​ സുൽത്താൻ വ്യോമതാവളത്തിന്​ അടുത്താണ്​ ഖർജ്​. അതിനടുത്തായി 2500 സൈനികരും പാട്രിയറ്റ്​ മിസൈലുകളും യുദ്ധവിമാനങ്ങളുമുൾപെടെ വിപുല സംവിധാനങ്ങളുമായി പ്രവർത്തിക്കുന്ന അമേരിക്കൻ സേനാ താവളവുമുണ്ട്​. സംഭവത്തിൽ യു.എസ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാൻ വെല്ലുവിളി മുൻനിർത്തിയാണ്​ ഈ യു.എസ്​ സൈനിക വിന്യാസം. സ്​ഫോടനത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. 

Tags:    
News Summary - Saudi Arabia: Explosion Reported At Unused Ammunition Dump Near Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.