സെനറ്റിലെത്തുന്ന ആദ്യ ട്രാൻസ്​ജെൻഡർ; ചരിത്രത്തിൽ ഇടംനേടി സാറയും

വാഷിങ്​ടൺ: യു.എസ്​ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്​ജെൻഡർ സെനറ്റിലേക്ക്​. ഡെമോക്രാറ്റിക്​ സ്​ഥാനാർഥിയായ സാറാ മെക്ക്​ബ്രൈഡ്​ വൻ ഭൂരിപക്ഷത്തോടെയാണ്​ സെനറ്റിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. ഡെലവയർ സംസ്​ഥാനത്തുനിന്ന്​ 73 ശതമാനം വോട്ടുകളാണ്​ സാറ നേടി​യത്​.

റിപ്പബ്ലിക്കൻ സ്​ഥാനാർഥി ജോസഫ്​ മെ​ക്​കോളിനെയാണ്​ സാറ പരാജയപ്പെടുത്തിയത്​.

എൽ.ജി.ബി.ടി.ക്യുവി​െൻറ അവകാശങ്ങൾക്കും തുല്യതക്കും വേണ്ടി നിരന്തരം പോരാടി​െകാണ്ടിരിക്കുന്ന വ്യക്തിയാണ്​ സാറ. തുല്യത നിയമത്തിന്​ വേണ്ടിയും അവർ പോരടിച്ചിരുന്നു. താൻ അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം തുല്യത നിയമം പാസാക്കുമെന്ന്​ സാറക്ക്​ ഡെമോക്രാറ്റിക്​ പ്രസിഡൻറ്​ സ്​ഥാനാർഥി ജോ ബൈഡൻ ഉറപ്പുനൽകിയിരുന്നു.


2016ൽ ഡെമോക്രാറ്റിക്​ പാർട്ടി നാഷനൽ കൺവെൻഷനിൽ പ്രസംഗിച്ച ആദ്യ ട്രാൻസ്​ ജെൻഡറായി സാറ ചരിത്രം കുറിച്ചിരുന്നു. പിന്നീട്​ മനുഷ്യാവകാശ ക്യാമ്പയിനി​െൻറ പ്രസ്​ സെ​ക്രട്ടറിയായും പ്രവർത്തിച്ചു.

താൻ നിയമനിർമാണം നടത്തുക വ്യക്തിത്വത്തി​െൻറ അടിസ്​ഥാനത്തിലായിരിക്കില്ലെന്നും ത​െൻറ മൂല്യങ്ങളും ജനങ്ങളുടെ ആവശ്യവും പരിഗണിച്ചായിരിക്കുമെന്നും സാറ പറഞ്ഞു. ട്രാൻസ്​ജെൻഡറുകളുടെ ക്ഷേ​മത്തിന്​ പുറമെ, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവക്കായിരിക്കും പ്രധാന്യം നൽകുകയെന്നും അവർ കൂട്ടിച്ചേർത്തു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.