ദുബൈയിൽ സാന്താക്ലോസ്​ എത്തി; ഒട്ടകപ്പുറത്ത്​...

ദുബൈ: പാമ്പിനെ തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കഷണം തിന്നണമെന്നാണല്ലോ വെപ്പ്​. ഇത്​ അക്ഷരംപ്രതി പാലിച്ചിരിക്കുകയാണ്​ ക്രിസ്​മസിന്​ സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ്​. സാധാരണ മാനുകൾ (Rain deer) വലിക്കുന്ന തെന്നുവണ്ടിയിലാണ്​ സാന്താക്ലോസ്​ എത്തുന്നത്​. എന്നാൽ, ഇത്തവണ ദുബൈയിലെത്തിയപ്പോൾ വാഹനമൊന്ന്​ മാറ്റിപ്പിടിച്ചു. ഒട്ടകത്തിലായിരുന്നു സാന്തയുടെ സഞ്ചാരം.

ക്രിസ്​മസിനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങിയ ഗ്ലോബൽ വില്ലേജിലാണ്​ നരച്ചമുടിയും താടിയുമായി ചുവന്ന കുപ്പായവും കൂർമ്പൻ തൊപ്പിയുമണിഞ്ഞ് പരിവാരങ്ങൾക്കൊപ്പം സാന്ത എത്തിയത്​. കോവിഡ്​ പരിഭ്രാന്തിയിൽ നിന്ന്​ മെല്ലെ കരകയറി വരുന്ന ദുബൈയിലെ ഗ്ലോബൽ വില്ലേജിൽ എത്തിയവർക്ക്​ ഒട്ടകപ്പുറത്തെ സാന്താക്ലോസ്​ ആശ്വാസക്കാഴ്​ചയായി. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്‍റെ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രിസ്​മസ്​ ആഘോഷങ്ങൾക്ക്​ മങ്ങലേറ്റിരിക്കുകയാണ്​. സെന്‍റ്​ പീറ്റേഴ്​സ്​ ബസലിക്കയിലെ ബാൽക്കണിയിൽനിന്ന്​ ക്രിസ്​മസ്​ സന്ദേശം നൽകുന്ന പതിവ്​ തെറ്റിച്ച്​ ഇത്തവണ വത്തിക്കാനിലെ ആസ്​ഥാനത്ത്​ ഇരുന്നായിരിക്കും പോപ്​ ഫ്രാൻസിസ്​ ക്രിസ്​മസ്​ സന്ദേശം നൽകുകയെന്ന്​ വത്തിക്കാൻ അറിയിച്ചിട്ടുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.