ജപ്പാനിൽ വനിത പ്രധാനമന്ത്രിക്ക് സാധ്യത

ടോക്യോ: ജപ്പാനിൽ മുൻ സാമ്പത്തിക സുരക്ഷാ മന്ത്രിയായ സനേ തകായിച്ചിയെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽ.ഡി. പി) നേതാവായി തെരഞ്ഞെടുത്തു. ഇതോടെ തകായിച്ചി രാജ്യത്തിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാകാൻ സാധ്യതയേറി. ലിംഗസമത്വത്തിന് അന്താരാഷ്ട്രതലത്തിൽ മോശം റാങ്കുള്ള രാജ്യത്ത് ആദ്യമായാണ് ഭരണകക്ഷിയുടെ നേതാവായി വനിതയെ തെരഞ്ഞെടുക്കുന്നത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ ആരാധികയായ തകായിച്ചി, മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അതിയാഥാസ്ഥിതിക ആശയങ്ങൾ പിന്തുടരുന്ന നേതാവാണ്. ജപ്പാൻ- ചൈന യുദ്ധകാല പ്രതീകമായ യാസുകുനി ദേവാലയത്തിലെ സ്ഥിരം അംഗവുമാണ്. തകായിച്ചി പ്രധാനമന്ത്രിയായാൽ ചൈനയുമായുള്ള ജപ്പാന്റെ ബന്ധം കൂടുതൽ സങ്കീർണമാകും.

പാർട്ടിക്കുള്ളിലെ വോട്ടെടുപ്പിൽ മുൻ പ്രധാനമന്ത്രി ജൂനിചിരോ കൊയിസുമിയുടെ മകനും കൃഷി മന്ത്രിയുമായ ഷിൻജിറോ കൊയിസുമിയെയാണ് തകായിച്ചി പരാജയപ്പെടുത്തിയത്. വിലക്കയറ്റം തടയുമെന്നും നയതന്ത്ര, സുരക്ഷാ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുംഅവർ പറഞ്ഞു. ജപ്പാൻ-യു.എസ് സഖ്യം ഉറപ്പാക്കുന്നതും പ്രധാന നയതന്ത്ര മുൻഗണനയാണെന്ന് തകായിച്ചി കൂട്ടിച്ചേർത്തു.

Tags:    
News Summary - Sanae Takaichi set to become Japan's first female prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.