Posted On
date_range Updated On
date_range താൻസാനിയയിൽ മാഗുഫുളിയുടെ പിൻഗാമി സാമിയ ഹസൻ; ആഫ്രിക്കയിലെ ഏക വനിത പ്രസിഡന്‍റ്
ഡൊദോമ: ആഫ്രിക്കയിൽ നിലവിലെ ഭരണാധികാരികളിൽ ഏക വനിതയായി താൻസാനിയയിൽ സാമിയ സുലുഹു ഹസൻ പ്രസിഡന്‍റായി ചുമതലയേറ്റു. ഹൃദ്രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ജോൺ മാഗുഫുളി (61) അന്തരിച്ച ഒഴിവിലാണ് വൈസ് പ്രസിഡന്‍റ് പദവിയിലുണ്ടായിരുന്ന സാമിയ അധികാരമേറിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ എത്യോപ്യയിൽ സഹ്ലെ സെവ്ദെ എന്ന വനിത പ്രസിഡന്‍റ് പദവിയിൽ ഉണ്ടെങ്കിലും ഭരണ ചുമതലകളില്ല.
1961ൽ സ്വാതന്ത്ര്യം ലഭിച്ചത് മുതൽ രാജ്യം ഭരിക്കുന്ന ചാമ ച മാപിൻഡുസി എന്ന കക്ഷിയിൽ നിരവധി പ്രമുഖരെ വെട്ടി 2015ലാണ് ആദ്യമായി സാമിയ സുലുഹ ഹസൻ ജോൺ മാഗുഫുളിക്കു കീഴിൽ വൈസ് പ്രസിഡന്‍റാകുന്നത്. 2014ൽ കോൺസ്റ്റിറ്റ്യുവന്‍റ് അസംബ്ലി വൈസ് ചെയർമാനായിരിക്കെ കരട് ഭരണഘടനയുണ്ടാക്കി ശ്രദ്ധ നേടിയിരുന്നു. അഞ്ചു വർഷമാണ് കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.