കിയവ്: യുക്രെയ്നിൽ ഏറ്റവും കനത്ത വ്യോമാക്രമണവുമായി റഷ്യ. രണ്ട് റഷ്യൻ യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ വരുത്തി യുക്രെയ്ൻ നടത്തിയ ആക്രമണത്തിന് പിറ്റേന്നാണ് വൻവ്യോമാക്രമണം. നിരവധി സ്ഥലങ്ങളിലായി നടന്ന ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണം മൂന്ന് വർഷത്തിലേറെയായി തുടരുന്ന യുദ്ധത്തിലെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ സൈന്യം ചൊവ്വാഴ്ച പുലർച്ചെ 315ലധികം ഡ്രോണുകളും ഏഴ് മിസൈലുകളുമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിൽ ഒഡേസയിലെ അമ്മമാർക്കുള്ള ആശുപത്രിയും നിരവധി കെട്ടിടങ്ങളും തകർന്നു.
യുനെസ്കോ പൈതൃകപട്ടികയിൽ പെടുത്തിയ കിയവിലെ സെന്റ് സോഫിയ കത്തീഡ്രലിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. അതേസമയം, 102 യുക്രെയ്നിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി ചൊവ്വാഴ്ച രാവിലെ റഷ്യയും അറിയിച്ചു. ഡ്രോൺ ആക്രമണം കാരണം, റഷ്യയിൽ വ്യോമഗതാഗതത്തിന് താൽക്കാലിക നിയന്ത്രണങ്ങളേർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.