റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിബ്കോവ്

ഇറാന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് റഷ്യ; 'സംയമനവും സാമാന്യബുദ്ധിയും കാണിക്കേണ്ടത് ഇസ്രായേൽ'

​റാ​ൻ-​​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷത്തിൽ ഇറാന് പിന്തുണയുമായി റഷ്യ. ഇറാന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഇസ്രായേലാണ് സംയമനം പാലിക്കേണ്ടതെന്നും റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിബ്കോവ് പറഞ്ഞതായി വാർത്ത ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

'സംയമനവും സാമാന്യബുദ്ധിയും കാണിക്കേണ്ടത് പ്രാഥമികമായി ഇസ്രായേലാണ്. ആണവ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ അപകടകരമായ പ്രത്യാഘാതങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തിനാകെ ആശങ്കയുണ്ടാക്കുന്നു. ഇതിനുപുറമെ, സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളോട് ലോക വിപണികൾ എങ്ങനെ പ്രതികരിക്കുമെന്നതും ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്'-സെർജി റിബ്കോവ് പറഞ്ഞു.

ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ റ​ഷ്യ ഇ​ട​പെ​ട​ലുകൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യും ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സ്ഊ​ദ് പെ​സ​ശ്കി​യാ​നു​മാ​യും യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യും ഫോ​ണി​ൽ സം​സാ​രി​ച്ച റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ, സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തിട്ടുണ്ട്. സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും റ​ഷ്യ അ​റി​യി​ച്ചിരിക്കുകയാണ്.

മ​സ്ഊ​ദ് പെ​സ​ശ്കി​യാ​നു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച പു​ടി​ൻ ഇ​റാ​ന്റെ ആ​ണ​വ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ച്ചു. ച​ർ​ച്ച​യി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട​തി​ന്റെ​യും ഇ​റാ​ന്റെ ആ​ണ​വ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ രാ​ഷ്ട്രീ​യ​വും ന​യ​ത​ന്ത്ര​പ​ര​വു​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ക്കേ​ണ്ട​തി​ന്റെ​യും പ്രാ​ധാ​ന്യം നെ​ത​ന്യാ​ഹു​വു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ പു​ടി​ൻ ഊ​ന്നി​പ്പ​റ​ഞ്ഞു.

അതേസമയം, വീണ്ടും തെഹ്റാനിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചിരിക്കുകയാണ്. ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് തെഹ്റാനിൽ വ്യാപക വ്യോമാക്രമണമുണ്ടായത്. ഇതിന് മറുപടിയായി, തെൽ അവിവിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 

Tags:    
News Summary - Russia urges Israeli restraint, says Iran has right to defend itself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.