40,000 പേരിൽ പരീക്ഷണ​ത്തിനൊരുങ്ങി റഷ്യൻ കോവിഡ്​ വാക്​സിൻ

മോസ്​കോ: റഷ്യ വികസിപ്പിച്ച കോവിഡ്​ വാക്​സിൻ 'സ്​പുട്​നിക്​ അഞ്ച്​' 40,000ത്തിൽ അധികം ​േപരിൽ പരീക്ഷണം നടത്താനൊരുങ്ങുന്നു. വിദേശ ഗവേഷണ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും പരീക്ഷണം. വാക്​സിൻ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമാണെന്നുമാണ്​ റഷ്യയുടെ വാദം.

രണ്ടുമാസത്തോളം പ്രദേശികമായി വാക്​സിൻ പരീക്ഷണം നടത്തിയിരുന്നു. എന്നാൽ പരീക്ഷണ ഫലം റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മനുഷ്യരിൽ വലിയ രീതിയിൽ പരീക്ഷണത്തിന്​ തയാറെടുക്കുന്നതിന്​ മുമ്പ്​ വാക്​സി​​െൻറ വിവരങ്ങൾ ലഭ്യമാകാത്തതിൽ ചില ശാസ്​ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്​ട്ര തലത്തിൽ അംഗീകാരമുള്ള എല്ലാ പരിശോധനകളും നടപടികളും സ്വീകരിച്ച്​ ഫലപ്രദമെന്ന്​ തെളിയുന്നതുവരെ വാക്​സി​െൻറ വ്യാപക ഉപയോഗത്തിനെതിരെ മുന്നറിയിപ്പ്​ നൽകുകയും ചെയ്​തു.

എന്നാൽ നിരവധി രാജ്യങ്ങൾ റഷ്യൻ വാക്​സിനെതിരെ പ്രചാരണ യുദ്ധത്തിലേർപ്പെടുകയാണെന്ന്​ റഷ്യൻ ഡയറക്​ട്​ ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ട്​ തലവൻ കിറിൽ ദിമിത്രേവ്​ പറഞ്ഞു. വരുന്ന മാസം റഷ്യൻ വാക്​സിൻ സംബന്ധിച്ച വിവരങ്ങൾ അക്കാദമിക്​ ജേർണലിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു. റഷ്യ വാക്​സിൻ പരീക്ഷണം ആരംഭിച്ചതുമുതൽ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ കോടിക്കണക്കിന്​ ഓർഡറുകൾ ലഭിച്ചിരുന്നു. എന്നാൽ, വർഷം തോറും 500 മില്ല്യൺ മാത്രമേ ഉൽപ്പാദിക്കാൻ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയിലെ 45 മെഡിക്കൽ സെൻററുകളിലായിരിക്കും 40,000 പേരിൽ വാക്​സിൻ പരീക്ഷണം നടത്തുക. വാക്​സിൻ പരീക്ഷണഫലം ലോകാരോഗ്യ സംഘടനക്ക്​ കൈമാറും. അടുത്ത ഘട്ടത്തിൽ ഇന്ത്യ, ബ്രസീൽ, ഫിലിപ്പീൻസ്​ തുടങ്ങിയ രാജ്യങ്ങൾ പരീക്ഷണത്തിൽ പങ്കാളികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്​പുട്​നിക്​ അഞ്ചിന്​ റഷ്യയിൽ ആഭ്യന്തര അനുമതി ലഭിച്ചിരുന്നു. ഇതോടെ കോവിഡ്​ വാക്​സിന്​ അനുമതി ലഭിക്കുന്ന ആദ്യ രാജ്യമായി മാറിയെന്നാണ്​ റഷ്യയുടെ അവകാശവാദം.  

Tags:    
News Summary - Russia to begin Covid 19 vaccine trials on 40 000 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.