റഷ്യ ആളുകളെ കൊല്ലുന്നു; അവർക്ക് യുദ്ധം തീർക്കാൻ ഒരു താൽപര്യവുമില്ല -സെലൻസ്കി

മോസ്കോ: റഷ്യക്ക് യുക്രെയ്നുമായുള്ള യുദ്ധം തീർക്കാൻ ഒരു താൽപര്യവുമില്ലെന്ന് പ്രസിഡന്റ് വ്ലോദമിർ സെലൻസ്കി. എക്സിലൂടെയാണ് സെലൻസ്കിയുടെ പ്രതികരണം. യു.എസുമായുള്ള ചർച്ച നടക്കുന്ന ദിവസംപോലും റഷ്യ യുക്രെയ്നികളെ കൊല്ലുന്നത് തുടരുകയാണ്. അത് അവരുടെ നയമെന്താണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും സെലൻസ്കി പറഞ്ഞു.

യുദ്ധം തീർക്കാൻ യു.എസുമായും യുറോപ്യൻ രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ട്. യുദ്ധം തീർക്കാൻ നല്ല പങ്കുവഹിക്കാൻ ഞങ്ങൾ തയാറാണെന്ന് സെലൻസ്കി പറഞ്ഞു. ഇതിനായി അമേരിക്കയിൽ നിന്ന് ശക്തമായ ഒരു നിലപാട് സ്വീകരിക്കുമെന്നാണ് സെലൻസ്കി വ്യക്തമാക്കി.

യുക്രെയ്ൻ-റഷ്യ യുദ്ധം തീർക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ രാഷ്ട്രതലവൻ വ്ലാഡമിർ പുടിനും നടത്തിയ ചർച്ചകളിൽ വെടിനിർത്തൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയിരുന്നില്ല. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇരു രാഷ്ട്രനേതാക്കളും അറിയിച്ചു. ചർച്ചകളിൽ നല്ല പുരോഗതിയുണ്ടെന്നും കൂടുതൽ മുന്നോട്ട് പോകാനുള്ള സാധ്യതയുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

നാറ്റോ അംഗങ്ങളുമായും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും ചർച്ച നടത്തിയതിന് ശേഷം മാത്രമേ അന്തിമ കരാറിൽ എത്താനാവു. ഇവർ കൂടി കരാറിന് സമ്മതിക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു. പ്രാഥമികമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ മാത്രമേ യുക്രെയ്ൻ യുദ്ധത്തിന് അവസാനമാകുവെന്ന് ചർച്ചകൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പുടിൻ പറഞ്ഞു.

ചർച്ചകൾക്ക് മുൻകൈയെടുത്ത ട്രംപിന് പുടിൻ നന്ദിയും പറഞ്ഞു. റഷ്യയുടെ വികസനമാണ് ട്രംപ് ലക്ഷ്യംവെക്കുന്നതെന്ന് പുടിൻ കൂട്ടി​ച്ചേർത്തു. എന്നാൽ, റഷ്യക്ക് അവരുടേതായ താൽപര്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Russia killing people, showing no intent to end war: Zelenskyy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.