ഇറാൻ ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിക്കുന്നില്ല; ഇക്കാര്യം നിരവധി തവണ ഇസ്രായേലിനെ അറിയിച്ചിട്ടുണ്ട് -പുടിൻ

മോസ്കോ: ഇറാൻ ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിക്കുന്നുവെന്നതിന് യാതൊരു തെളിവുമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിിൻ. സ്കൈ ന്യൂസ് അറേബ്യക്ക് നൽകിയ അഭിമുഖത്തിലാണ് പുടിന്റെ പ്രതികരണം. ഇക്കാര്യം നിരവധി തവണ ഇസ്രായേലിനെ അറിയിച്ചിട്ടുണ്ടെന്നും പുടിൻ അറിയിച്ചു.

റഷ്യക്കോ ഇന്റർനാഷണൽ അറ്റോമിക് ഏനർജി ഏജൻസിക്കോ ഇറാൻ ആണവായുധം നിർമിക്കുന്നതിന്റെ തെളിവ് കണ്ടെത്താനായിട്ടില്ല. ഇക്കാര്യം അറിയിച്ച് നിരവധി തവണ ഇസ്രായേലിന് കത്തയച്ചിട്ടുണ്ടെന്നും പുടിൻ പറഞ്ഞു. ആണവപദ്ധതിയിൽ ഇറാന് പിന്തുണ നൽകാൻ തയാറാണെന്നും പുടിൻ കൂട്ടിച്ചേർത്തു.

സമാധാനപരമായ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ആണവപദ്ധതിക്കാവും പിന്തുണ നൽകുക. ഇസ്രായേൽ-ഇറാൻ സംഘർഷം അവസാനിപ്പിക്കാനുള്ള ആശയങ്ങൾ ഇരുരാജ്യങ്ങളുമായും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, എന്താണ് യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യയുടെ നിർദേശങ്ങളെന്ന് വിശദീകരിക്കാൻ പുടിൻ തയാറായില്ല.

ഇറാൻ-ഇസ്രായേൽ സംഘർഷം മൂലം എണ്ണവിപണിയിൽ ഒപെക് ഇടപെടേണ്ട ആവശ്യമില്ലെന്നും പുടിൻ പറഞ്ഞു. സംഘർഷത്തെ തുടർന്ന് എണ്ണ വില വലിയ തോതിൽ ഉയർന്നിട്ടില്ല. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് മുമ്പ് എണ്ണവില 65 ഡോളറായിരുന്നു. ഇത് 75 ഡോളറായാണ് വർധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Russia has told Israel there's no evidence Iran wants nuclear weapon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.