ഡോണെറ്റ്സ്കിലെ സ്ളോവിയൻസ്കിൽ റഷ്യൻ ആക്രമണത്തെ തുടർന്ന് പുകയുയരുന്നു

ഡോണെറ്റ്സ്കിൽ ആക്രമണം കനപ്പിച്ച് റഷ്യ

കിയവ്: കിഴക്കൻ യുക്രെയ്നിൽ ലുഹാൻസ്ക് കീഴടക്കിയതിനു പിറകെ ഡോണെറ്റ്സ്ക് പ്രവിശ്യ കൂടി പൂർണമായി വരുതിയിലാക്കാൻ റഷ്യ. ഡോണെറ്റ്സ്കിൽ യുക്രെയ്ൻ സൈനിക സാന്നിധ്യമുള്ള ക്രമാറ്റോർസ്ക്, സ്ളോവിയൻസ്ക് എന്നിവിടങ്ങളിലാണ് പുതുതായി റഷ്യൻ ആക്രമണം തുടങ്ങിയത്. പ്രദേശത്ത് വ്യാപക ബോംബിങ് ആരംഭിച്ചതോടെ കാൽലക്ഷത്തോളം പേർ നാടുവിടാനായി കാത്തിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ക്രമാറ്റോർസ്കിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതിനിടെ, യുക്രെയ്ന്റെ 22 ശതമാനം കൃഷിഭൂമിയും ഇതിനകം റഷ്യ നിയന്ത്രണത്തിലാക്കിയതായി നാസ പറയുന്നു. ഉപഗ്രഹചിത്രങ്ങൾ പ്രകാരം രാജ്യത്തിന്റെ കിഴക്കും തെക്കുമുള്ള പ്രദേശങ്ങളിലാണ് റഷ്യൻ അധിനിവേശം. ഇവിടെ ഉൽപാദിപ്പിക്കുന്ന ഗോതമ്പ്, ബാർലി, ചോളം, സൂര്യകാന്തി തുടങ്ങിയവയുടെ നിയന്ത്രണവും ഇതോടെ റഷ്യക്കായിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ, നേരത്തെ റഷ്യ കൈവശപ്പെടുത്തിയ സ്നേക് ദ്വീപിൽ യുക്രെയ്ൻ പതാക ഉയർത്തിയതോടെ വീണ്ടും ആക്രമണം ശക്തമായി. നഗരത്തിലെ യുക്രെയ്ൻ സേനക്കു നേരെ റഷ്യൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി.

Tags:    
News Summary - Russia escalates the attack in Donetsk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.