പിടിയിലായ ഐ.എസ് ചാവേർ. റഷ്യ പുറത്തുവിട്ട ചിത്രം 

ഐ.എസ് ചാവേർ ലക്ഷ്യമിട്ടത് ഇന്ത്യൻ ഭരണകക്ഷിയിലെ പ്രമുഖ നേതാവിനെയെന്ന് റഷ്യ

മോസ്കോ: ഇന്ത്യൻ ഭരണകക്ഷിയിലെ പ്രമുഖ നേതാവിനെയാണ് ചാവേറാക്രമണത്തിലൂടെ വധിക്കാൻ ഐ.എസ് ബോംബർ പദ്ധതിയിട്ടതെന്ന് റഷ്യ. റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) ഉദ്യോഗസ്ഥർ ചാവേറിനെ പിടികൂടിയ വിവരം റഷ്യ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

ഇന്ത്യയിൽ ചാവേറാക്രമണം നടത്താനായിരുന്നു ഐ.എസ് ഭീകരൻ പദ്ധതിയിട്ടിരുന്നതത്രെ. ഭരണകക്ഷിയിൽ പെട്ട ഉന്നതനെ വധിക്കാനായിരുന്നു പദ്ധതി. തുർക്കിയിൽ നിന്ന് ചാവേറായാണ് ഇയാളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത്. മധ്യേഷ്യൻ മേഖലയിലാണ് ഭീകരന്റെ ജനനം.

'റഷ്യയിൽ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിലെ അംഗത്തെ കസ്റ്റഡിയിലെടുത്തു. ഇന്ത്യയിലെ ഭരണരംഗത്തുള്ള ഒരാൾക്കെതിരെ ചാവേറാക്രമണത്തിന് പദ്ധതിയിട്ട ഭീകരനാണ് പിടിയിലായത്' - റഷ്യൻ ഏജൻസിയായ സ്പുട്നിക് റിപ്പോർട്ടിൽ പറയുന്നു.

ടെലഗ്രാം വഴിയും നേരിട്ടും ഐ.എസ് ഭീകരരുമായി ഇയാൾ ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 

Tags:    
News Summary - Russia detains IS bomber planning to target ‘ruling’ party politician

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.