representational image
Posted On
date_range Updated On
date_range അബദ്ധത്തിൽ സ്വന്തം മണ്ണിൽ ബോംബിട്ട് റഷ്യ
മോസ്കോ: അബദ്ധത്തിൽ സ്വന്തം മണ്ണിൽ ബോംബിട്ട് റഷ്യയുടെ സുഖോയ് 34 യുദ്ധവിമാനം. യുക്രെയ്ൻ അതിർത്തിയോടുചേർന്ന ബെൽഗൊറോദ് നഗരത്തിലെ ബോംബ് വീഴ്ചയിൽ മൂന്നുപേർക്ക് പരിക്കേറ്റു.
നാലുകാറുകൾക്കും നാലുകെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. കാറുകൾ തെറിച്ച് ഉയർന്നുപൊങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. പ്രധാന റോഡിൽ 20 മീറ്റർ വ്യാപ്തിയിൽ കുഴി രൂപപ്പെട്ടു. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു.
യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷം റഷ്യൻ സൈന്യം ഇന്ധനവും വെടിക്കോപ്പും സൂക്ഷിച്ച ഭാഗമാണ് ബെൽഗൊറോദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.