നിസാമുദ്ദീൻ ദർഗയിൽ വിളക്ക് തെളിയിച്ച് ആർ.എസ്.എസ് നേതാവ്

ന്യൂഡൽഹി: ആർ.എസ്.എസിന്‍റെ ദേശീയ എക്സിക്യൂട്ടിവ് അംഗവും മുസ്‍ലിം രാഷ്ട്ട്രീയ മഞ്ച് രക്ഷാധികാരിയുമായ ഇന്ദ്രേഷ് കുമാർ, ഹസ്രത് നിസാമുദ്ദീൻ ദർഗ സന്ദർശിച്ചു. ദീപാവലിക്ക് മുന്നോടിയായി നടത്തിയ സന്ദർശനത്തിൽ ദേവാലയ പരിസരത്ത് വിളക്കുകൾ കത്തിച്ചു.

ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നു. ഇത് എല്ലാ ഭവനങ്ങളിലും സന്തോഷവും സമൃദ്ധിയും നൽകുന്നു. ഇന്ത്യ തീർഥാടനങ്ങളുടെയും ഉത്സവങ്ങളുടെയും മേളകളുടെയും നാടാണ്. മതഭ്രാന്ത്, പക, വിദ്വേഷം, കലാപം, യുദ്ധം എന്നിവയല്ല നമുക്ക് വേണ്ടത്. സമാധാനവും ഐക്യവും സാഹോദര്യവുമാണ്, അദ്ദേഹം പറഞ്ഞു.

ആരെയും നിർബന്ധിച്ച് മതപരിവർത്തനത്തിന് വിധേയരാക്കരുത്. എല്ലാവരും അവരവരുടെ മതവും ജാതിയും പിന്തുടരുക. അന്യമതങ്ങളെ വിമർശിക്കരുത്, അധിക്ഷേപിക്കരുത്. രാജ്യത്ത് എല്ലാ മതങ്ങളെയും ബഹുമാനിക്കുമ്പോൾ മതമൗലികവാദികളിൽനിന്ന് രാജ്യം സ്വതന്ത്രമാകും. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബറിൽ ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിനൊപ്പം ഇന്ദ്രേഷ് കുമാർ ആൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ ചീഫ് ഇമാം ഡോ. ഉമർ അഹമ്മദ് ഇല്യാസിയെ കണ്ടിരുന്നു. അന്ന് രാജ്യതലസ്ഥാനത്തെ മസ്ജിദും മദ്രസയും സന്ദർശിച്ചു. 

Tags:    
News Summary - RSS leader Indresh Kumar pays visit to Delhi's Nizamuddin Dargah ahead of Diwali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.