ഋഷി സുനക് തീരുമാനം മാറ്റി; കോപ് -26 കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കും

ലണ്ടൻ: കോപ് -26 കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ ഈജിപ്തിൽ അടുത്തയാഴ്ച ആരംഭിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നായിരുന്നു ഋഷി സുനക് നേരത്തേ വ്യക്തമാക്കിയിരുന്നത്.

തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ കോപ്-26 പ്രസിഡന്റും ഇന്ത്യൻ വംശജനുമായ അലോക് ശർമ രൂക്ഷവിമർശവുമായി രംഗത്തെത്തുകയായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സംബന്ധിച്ച് കാലാവസ്ഥ വ്യതിയാന വിഷയങ്ങളിൽ രാജ്യത്തിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണെന്ന് അദ്ദേഹം പറഞ്ഞു.

പിന്നാലെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും വിഷയത്തിൽ സമ്മർദം ചെലുത്തി. ഇതോടെയാണ് സുനകിന് മുൻതീരുമാനം പുനപ്പരിശോധിക്കേണ്ടി വന്നത്.

Tags:    
News Summary - Rishi Sunak is now going to COP27 climate summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.