മുൻ കാമുകന്‍റെ കാർ വാടകക്കെടുത്ത്​ 50 തവണ ട്രാഫിക്​ നിയമം ലംഘിച്ച്​ യുവതിയുടെ പ്രതികാരം

ബെയ്​ജിങ്​: മുൻ കാമുകന്‍റെ കാർ വാടകക്കെടുത്ത്​ 50 തവണ ട്രാഫിക്​ നിയമം ലംഘിച്ച്​ യുവതിയുടെ പ്രതികാരം. കിഴക്കൻ ചൈനയിലെ ഷിജിയാങ്​ പ്രവിശ്യയിലാണ്​ സംഭവം. 49 തവണ ചുവപ്പ്​ സിഗ്​നൽ മറികടന്ന കാർ ഒരു തവണ അമിത വേഗതക്കും പിടിയിലായി.

നിരന്തരമായി കാർ നിയമം ലംഘിക്കുന്നത്​ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ്​ ഉടമ ക്വിന്നിനെ വിളിച്ച്​ ചോദ്യം ചെയ്​തു​. ചെൻ എന്നയാൾക്ക്​ കാർ വാടകക്ക്​ നൽകിയതാണെന്ന്​ ക്വിൻ അറിയിച്ചു. തുടർന്ന് ചെൻ എന്നയാളെ​ ​വിളിച്ച്​ ചോദ്യം ചെയ്​തപ്പോൾ കാർ സിയു എന്നയാൾക്ക്​ കൈമാറിയതായി വ്യക്​തമായി.

സിയുവിനെ ചോദ്യം ചെയ്​തപ്പോഴാണ്​ ക്വിനിന്‍റെ മുൻ കാമുകയായ ലിയുവിന്‍റെ നിർദേശം പ്രകാരമാണ്​ കാർ വാടകക്കെടുത്തതെന്നും നിയമലംഘനം നടത്തിയതെന്നും വ്യക്​തമായത്​. ക്വിൻ ലിയുവുമായുള്ള ബന്ധത്തിൽ നിന്ന്​ പിൻമാറുകയും മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്​തിരുന്നു. ഇതായിരുന്നു പ്രകോപനത്തിനുള്ള കാരണം.

Tags:    
News Summary - Revenge of a young woman for renting her ex-boyfriend's car and breaking the traffic law 50 times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.