വാഷിങ്ടൺ: അടുത്ത വർഷം കോൺഗ്രഷനൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഡെമോക്രാറ്റുകൾക്ക് ശക്തമായ തിരിച്ചടിയായി വിർജീനിയൻ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഗ്ലെൻ യോങ്കിനു വിജയം. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ടെറി മക്ഒാലിഫിനെയാണ് ഗ്ലെൻ യോങ്കിൻ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് വിജയം ബൈഡൻ ഭരണകൂടത്തിെൻറ ഹിതപരിശോധനഫലമാണെന്നാണ് വിലയിരുത്തൽ.
2014-18വരെ ഗവർണറായിരുന്നു മക്ഓലിഫ്. നിലവിലെ ഗവർണർ റാൽഫ് നോർഥമിന് വീണ്ടും മത്സരിക്കാൻ വിലക്ക് വന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തെ സ്ഥാനാർഥിയായി പരിഗണിച്ചത്. വിർജീനിയയിലെ ലഫ്റ്റനൻറ് ഗവർണറായി റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ വിൻസം സിയേഴ്സും വിജയിച്ചു.
ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ വംശജയാണിവർ. -വിർജീനിയ അറ്റോണി ജനറൽ സ്ഥാനത്തും റിപ്പബ്ലിക്കൻ സ്ഥാനാർഥിയും ക്യൂബൻ വംശജനുമായ ജാസൺ മിയാറസാണ് മുന്നിൽ. ന്യൂജഴ്സി ഗവർണർ തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കാണ് മുൻതൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.