സിഡ്നി: ആസ്ട്രേലിയയിൽ മത്സ്യബന്ധനത്തിടെ കാണാതായയാളുടെ മൃതദേഹ ഭാഗങ്ങൾ രണ്ട് മുതലകളുടെ വയറ്റിൽ നിന്ന് കണ്ടെത്തി. 65കാരനായ കെവിൻ ദർമോദിയെ ആണ് മത്സ്യബന്ധനത്തിനു പോയ സംഘത്തിൽ നിന്ന് ശനിയാഴ്ച കാണാതായത്. മുതലകളുടെ ആവാസകേന്ദ്രമായ കെന്നഡി ബെൻഡിലാണ് കെവിനെ അവസാനമായി കണ്ടത്.
രണ്ടുദിവസം നീണ്ട തെരച്ചിലിനൊടുവിൽ അന്വേഷണം മുതലകളിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ഇവയെ വെടിവെച്ച് കൊന്ന് പരിശോധിച്ചപ്പോൾ വയറ്റിൽ നിന്ന് മനുഷ്യന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ഇത് കെവിന്റെതാണെന്ന നിഗമനത്തിലാണ് പൊലീസ്. 14 അടിയാണ് ഒരു മുതലയുടെ വലിപ്പം. രണ്ടാമത്തേതിന് ഒമ്പതടി വലിപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.