കൊളംബോ: ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കണ്ടെത്തിയ എലി സർവിസ് മുടക്കിയത് മൂന്നു ദിവസം. ലാഹോറിൽ ഇറങ്ങിയ എയർബസ് എ330 വിമാനത്തിലാണ് എലിയുടെ വിളയാട്ടം ശ്രദ്ധയിൽപെട്ടത്. യന്ത്രഭാഗങ്ങളിലും മറ്റും എലി കേടുവരുത്തിയോ എന്ന സംശയത്തിൽ വിശദ പരിശോധന നടത്താനാണ് ദിവസങ്ങൾ നിർത്തിയിട്ടത്.
ഒടുവിൽ എലിയെ ചത്ത നിലയിൽ കണ്ടെത്തിയതോടെ സർവിസ് പുനരാരംഭിച്ചു. ശതകോടികൾ നഷ്ടത്തിലോടുന്ന ശ്രീലങ്കൻ എയർലൈൻസിന്റെ 23 വിമാനങ്ങളിൽ മൂന്നെണ്ണം ഒരു വർഷത്തിലേറെയായി സർവിസ് നിർത്തിവെച്ചിരിക്കുകയാണ്. എൻജിൻ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ തുക ഇല്ലാത്തതാണ് വില്ലനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.