പ്രശസ്ത അമേരിക്കൻ റാ​പ്പ​ർ യങ് ഡോ​ൾ​ഫ് വെടിയേറ്റ് മരിച്ചു

ടെ​ന്നി​സി: അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത യു​വ റാ​പ്പ​ർ യങ് ഡോ​ൾ​ഫ് വെടിയേറ്റ് മരിച്ചു. (36) മെം​ഫി​സി​ലുണ്ടായ വെടിവെപ്പിലാണ് 36കാരനായ താരം കൊല്ലപ്പെട്ടത്. ബു​ധ​നാ​ഴ്ച മെം​ഫി​സി​ലെ കു​ക്കി ഷോ​പ്പി​ൽ നിൽക്കവെയാണ് വെടിയേറ്റത്.

ന​ഗ​ര​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തു​ള്ള മ​കെ​ഡ​യു​ടെ ഹോം​മെ​യ്ഡ് ബ​ട്ട​ർ കു​ക്കീ​സ് സ്റ്റോ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​ കാറിലെത്തിയ ചിലർ ഡോൾഫിന് നേരെ വെടിയുതിർക്കുകയായിരുന്നു. അ​ർ​ബു​ദം​ബാ​ധി​ച്ച ബ​ന്ധു​വി​നെ സ​ന്ദ​ർ​ശി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ഇ​വി​ടെ എ​ത്തി​യ​ത്.

അ​ഡോ​ൾ​ഫ് റോ​ബ​ർ​ട്ട് തോ​ൺ​ട​ൺ എ​ന്നാ​ണ് ഡോ​ൾ​ഫി​ന്‍റെ യ​ഥാ​ർ​ഥ പേ​ര്. മേ​ജ​ർ, റി​ച്ച് സ്ലേ​വ് തുടങ്ങിയ ഹി​റ്റ് ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. 2020 ലെ ​ആ​ൽ​ബം റി​ച്ച് സ്ലേ​വ് ബി​ൽ​ബോ​ർ​ഡ് 200 പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു.

2017ൽ രണ്ട് തവണ ഇദ്ദേഹത്തിന് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്. 

Tags:    
News Summary - Rapper Young Dolph, Shot Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.