ഇസ്രായേലിനെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഖത്തർ

ഗസ്സയ്ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാര്‍ക്ക് നേരെ നടത്തുന്ന അധിനിവേശ ആക്രമണങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. പശ്ചിമേഷ്യന്‍ പ്രശ്നപരിഹാരത്തിന് കിഴക്കന്‍ ജറുസലേം ആസ്ഥാനമായി ഫലസ്ഥീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

ഗ​​സ്സ​​യി​​ൽ ഇ​​സ്രാ​​യേ​​ൽ തു​ട​രുന്ന വ്യോ​മാ​ക്ര​മ​ണത്തിൽ മരിച്ചവരുടെ എണ്ണം 24 ആയിട്ടുണ്ട്. 215 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ആറ് കുട്ടികളും ഉൾപ്പെടും. ശ​നി​യാ​ഴ്ച ഗ​സ്സ​യി​ലെ ജബലിയയിൽ ഇ​സ്രാ​യേ​ൽ നടത്തിയ വ്യോമാക്ര​മ​ണ​ത്തി​ൽ മൂന്ന് കുട്ടികളുൾപ്പെടെ അഞ്ചുപേർ കൂ​ടി മ​രി​ച്ചിരുന്നു.

ശ​നി​യാ​ഴ്ച​ ഉ​ച്ച​യോ​ടെ ഗ​സ്സ സി​റ്റി​യി​ലെ താമസമേഖലയിൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് നി​ല​ക​ളു​ള്ള വീ​ട് ത​ക​ർ​ന്നു. സമീപത്തെ വീ​ടു​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​യി. സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്ര​ദേ​ശ​ത്ത് നി​ന്ന് ഓ​ടി​ രക്ഷപ്പെട്ട​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. വെ​ള്ളി​യാ​ഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അ​​ൽ ഖു​​ദ്സ് ബ്രി​​ഗേ​​ഡി​​ന്റെ ക​​മാ​​ൻ​​ഡ​​ർ തയ്സീ​​ർ അ​​ൽ ജ​​ബ്രി അടക്കം 10 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Qatar wants the international community to intervene urgently against Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.