കാൻബറ: റദ്ദാക്കിയ വിമാന സർവിസുകളുടെ ടിക്കറ്റ് വിൽപന നടത്തിയെന്ന ആരോപണം നേരിടുന്ന ആസ്ട്രേലിയൻ എയർലൈനായ ഖന്റാസിന്റെ ചീഫ് എക്സിക്യൂട്ടിവ് അലിൻ ജോയ്സ് രാജി പ്രഖ്യാപിച്ചു. കാലാവധി തീരാൻ രണ്ടുമാസം ബാക്കിനിൽക്കേയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. പുതിയ മാനേജിങ് ഡയറക്ടറും ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവുമായി വനേസ ഹഡ്സൻ ബുധനാഴ്ച ചുമതലയേൽക്കുമെന്ന് കമ്പനി അറിയിച്ചു. സർവിസുകൾ വൈകൽ, ഉയർന്ന നിരക്ക് തുടങ്ങിയവയുടെ പേരിൽ ആസ്ട്രേലിയൻ സെനറ്റർമാർ കഴിഞ്ഞയാഴ്ച അലൻ ജോയ്സിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആസ്ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമീഷനും പ്രഖ്യാപിച്ചിരുന്നു.
റദ്ദാക്കിയ 8000ത്തോളം വിമാനങ്ങളുടെ ടിക്കറ്റുകൾ അതിനുശേഷവും വിൽപനക്ക് വെച്ചതായാണ് കമ്പനി നേരിടുന്ന പ്രധാന ആരോപണം. ഇത്തരം ടിക്കറ്റുകൾ പിൻവലിക്കാനും സർവിസുകൾ റദ്ദാക്കിയ വിവരം ടിക്കറ്റെടുത്തവരെ യഥാസമയം അറിയിക്കാനും കമ്പനി കാലതാമസം വരുത്തിയെന്നും കമീഷൻ ചൂണ്ടിക്കാട്ടി. ഇതുകാരണം, ബദൽ മാർഗം കണ്ടെത്തുന്നതിന് യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു. മാത്രമല്ല, അവസാന നിമിഷം മറ്റൊരു വിമാനത്തിന് ടിക്കറ്റെടുക്കാൻ മിക്കവർക്കും അമിതമായി തുക നൽകേണ്ടിയുംവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.