റോബോട്ടുകളെ ഇറക്കി റഷ്യൻ സൈന്യത്തെ തുരത്തി യുക്രെയ്ൻ

മോസ്കോ: റോബോട്ടുകളും ഡ്രോണുകളും മാത്രം ഉപയോഗിച്ച് നടത്തിയ നീക്കത്തിലൂടെ റഷ്യൻ സൈന്യത്തെ തുരത്തിയതായി യുക്രെയ്ൻ. 2022-ൽ ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ നാവികസേനയ്‌ക്കെതിരെ യുക്രെയ്ൻ റോബോട്ടുകളും ആളില്ലാ ഡോണുകളും ആളില്ലാ കര വാഹനങ്ങളും ഉപയോഗിക്കുന്നത് നേരത്തെ തന്നെ വാര്‍ത്തായിരിന്നു. എന്നാൽ റോബോട്ടുകളും ഡ്രോണുകളും മാത്രം ഉപയോഗിച്ച തങ്ങളുടെ സൈന്യം പ്രദേശം തിരിച്ചുപിടിച്ചതായി യുക്രെയ്ൻ ഇപ്പോൾ അവകാശപ്പെടുന്നത്.

ഇത് ആദ്യമായാണ് ഇത്തരം സംഭവം. 'കാലാൾപ്പടയും നമ്മുടെ ഭാഗത്ത് നഷ്ടവുമില്ലാതെ' സൈനിക റോബോട്ടുകൾ നടത്തിയ ഓപറേഷനിൽ റഷ്യൻ സൈനികർ കീഴടങ്ങിയതായി യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു."ഈ യുദ്ധത്തിന്റെ ചരിത്രത്തിൽ ആദ്യമായി, ആളില്ലാ പ്ലാറ്റ്‌ഫോമുകളും - കര സംവിധാനങ്ങളും ഡ്രോണുകളും - മാത്രം ഉപയോഗിച്ച് ഒരു ശത്രു പോസ്റ്റ് ഏറ്റെടുത്തു," അദ്ദേഹം എക്‌സിൽ കുറിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ റോബോട്ട് സംവിധാനങ്ങൾ ഉപയോഗിച്ച് യുക്രെയ്ൻ 22,000 ദൗത്യങ്ങൾ നടത്തിയിട്ടുണ്ടെന്നും ആയിരക്കണക്കിന് മനുഷ്യരുടെ സേവനമാണ് ഇവ നിർവഹിച്ചതെന്നും സെലെൻസ്‌കി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മനുഷ്യ ജീവൻ മനുഷ്യജീവിതത്തെ സംരക്ഷിക്കാൻ സെലൻസ്കി കൂട്ടിച്ചേർത്തു. യുദ്ധത്തിൽ നേരത്തെ തന്നെ യുക്രെയിൻ റോബോട്ടുകളെ ഉപയോഗിച്ച് തുടങ്ങിയിരുന്നു.

Tags:    
News Summary - Putin’s forces surrender to army robots in battlefield first, Zelensky says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.