മോസ്കോ: ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് ഉടൻ പരിഹാരം കാണണമെന്നും മധ്യസ്ഥതക്കായി സഹായിക്കാമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് ആൽ നഹിയാനുമായുള്ള ഫോൺ സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയതെന്ന് റഷ്യൻ വാർത്ത ഏജൻസിയായ താസ് റിപ്പോർട്ട് ചെയ്തു.
ഇരുനേതാക്കളും സംഘർഷത്തിൽ അതിയായ ആശങ്ക പ്രകടിപ്പിച്ചു. മറ്റ് ലോകനേതാക്കളുമായി സംസാരിച്ച കാര്യവും പുടിൻ യു.എ.ഇ പ്രസിഡന്റിനോട് വിവരിച്ചു.
ഇസ്രായേലിനുള്ള യു.എസ് സഹായം മധ്യേഷ്യയെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് മുന്നറിയിപ്പ് നൽകി. തന്റെ രാജ്യം ഇസ്രായേലുമായും ഇറാനുമായും ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചർച്ചയിലൂടെ പ്രശ്നപരിഹാരം കണ്ടെത്താൻ തയാറാകണമെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ ഇറാൻ നേതാക്കളോട് അഭ്യർഥിച്ചു. പരിഹാരം ചർച്ച ചെയ്യാൻ തയാറാണ്. എന്നിരുന്നാലും ഇറാൻ അടിയന്തരമായി നടപടിയെടുക്കണം. ആത്മാർഥമായ ഉദ്ദേശ്യത്തോടെ സമീപിച്ചാൽ ചർച്ച ഒരിക്കലും വൈകില്ലെന്ന് ജോഹാൻ വാഡെഫുൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.