യുറോപ്യൻ രാജ്യത്തെ ആ​​ക്രമിക്കാൻ പുടിൻ ഒരുങ്ങുന്നു; മുന്നറിയിപ്പുമായി സെലൻസ്കി

കിയവ്: യു​​ക്രെയ്ന് പുറമേ മറ്റൊരു യുറോപ്യൻ രാജ്യത്തെ കൂടി ആ​ക്രമിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ ഒരുങ്ങുകയാണെന്ന ആരോപണവുമായി വ്ലാഡമിർ സെലൻസ്കി. യു.എൻ പൊതുസമ്മേളനത്തിനിടെ ​​​ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് സെലൻസ്കിയുടെ പരാമർശം. പുടിൻ യു​ക്രയ്നിലെ യുദ്ധം തീരാൻ കാത്തിരിക്കില്ല. അതിന് മുമ്പ് തന്നെ മറ്റൊരു യുറോപ്യൻ രാജ്യത്തെ ആക്രമിക്കും.

ഏത് രാജ്യത്തെ പുടിൻ ആക്രമിക്കുമെന്ന് പറയാനാവില്ല. എന്നാൽ, പുടിൻ ആക്രമണം ആഗ്രഹിക്കുന്നുണ്ടെന്ന് സെലൻസ്കി പറഞ്ഞു. വ്യോമാക്രമണം തടുക്കാൻ യുറോപ്പിന് എത്ര ശേഷിയുണ്ടെന്ന് നിരന്തരമായി പരിശോധിക്കുകയാണ് പുടിനും റഷ്യയുംമെന്നും സെലൻസ്കി വ്യക്തമാക്കി. ഡെന്മാർക്ക്, പോളണ്ട്, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിൽ റഷ്യൻ​ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത് ഇതിന്റെ ഭാഗമായെന്നും സെലൻസ്കി പറഞ്ഞു.

പോളണ്ടിനെ ലക്ഷ്യമിട്ടെത്തിയ 92 ഡ്രോണുകൾ ക​ണ്ടുവെന്ന് സെലൻസ്കി പറഞ്ഞു. ഇതിൽ ഭൂരിപക്ഷത്തേയും തടയാൻ കഴിഞ്ഞു. എസ്റ്റോണിയയിൽ റഷ്യൻ യുദ്ധവിമാനങ്ങൾ എത്തിയതും വ്യോമസംവിധാനത്തിന്റെ ശേഷി അളക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും സെലൻസ്കി പറഞ്ഞു.

റഷ്യൻ ആക്രമണം: വ്യോമ പ്രതിരോധ കവചം വേണമെന്ന് സെലൻസ്കി

കി​യ​വ്: റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ൻ നി​ർ​ദി​ഷ്ട വ്യോ​മാ​​ക്ര​മ​ണ പ്ര​തി​രോ​ധ ക​വ​ചം ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കേ​ണ്ട​തു​​ണ്ടെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ സെ​ല​ൻ​സ്കി. അ​ന്താ​രാ​ഷ്ട്ര വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ​യും റ​ഷ്യ ആ​ക്ര​മ​ണം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സെ​ല​ൻ​സ്കി​യു​ടെ പ്ര​തി​ക​ര​ണം. തി​ങ്ക​ളാ​ഴ്ച​യും യു​ക്രെ​യ്നി​ൽ റ​ഷ്യ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി.

ജ​ന​സാ​ന്ദ്ര​ത​യേ​റി​യ സാ​പോ​റി​ഷ്സി​യ ന​ഗ​ര​ത്തി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ടാ​ഴ്ച​ക്കി​ടെ, 3500 ഡ്രോ​ണു​ക​ളും 200 മി​സൈ​ലു​ക​ളു​മാ​ണ് റ​ഷ്യ യു​ക്രെ​യ്നി​ൽ പ്ര​യോ​ഗി​ച്ച​തെ​ന്നും സെ​ല​ൻ​സ്കി പ​റ​ഞ്ഞു. ഇ​​ത്ര​യും ഭീ​ക​ര​മാ​യ ആ​ക്ര​മ​ണ​​ങ്ങ​ളെ ചെ​റു​ക്കാ​ൻ വ്യോ​മ പ്ര​തി​രോ​ധ ക​വ​ചം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

Tags:    
News Summary - Putin preparing to attack another European country, Zelenskyy says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.