നേപ്പാൾ പ്രധാനമന്ത്രിയായി പ്രചണ്ഡ

കാഠ്മണ്ഡു: കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാൻ പുഷ്പകമല്‍ ദഹല്‍ (പ്രചണ്ഡ) നേപ്പാൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മൂന്നാം തവണയാണ് 68കാരനായ ഇദ്ദേഹം നേപ്പാൾ പ്രധാനമന്ത്രിയാകുന്നത്. 2008, 2016 വര്‍ഷങ്ങളിലാണ് മുമ്പ് സ്ഥാനം വഹിച്ചത്. 275 അംഗ പാർലമെന്റിൽ 169 പേരുടെ പിന്തുണ അവകാശപ്പെട്ട് കഴിഞ്ഞ ദിവസം അദ്ദേഹം പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിക്ക് കത്തുനൽകിയിരുന്നു.

നവംബര്‍ 20ന് നേപ്പാളില്‍ നടത്തിയ തെരഞ്ഞെടുപ്പിൽ തൂക്കുസഭയായിരുന്നു നിലവില്‍ വന്നത്. ആദ്യ രണ്ടര വര്‍ഷം പ്രചണ്ഡ പ്രധാനമന്ത്രിയാവുമെന്നാണ് ധാരണ. 13 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രചണ്ഡ സി.പി.എന്‍-മാവോയിസ്റ്റ് പാര്‍ട്ടി സായുധ പോരാട്ടം അവസാനിപ്പിച്ചതിന് പിന്നാലെയാണ് മുഖ്യധാര രാഷ്ട്രീയത്തിലേക്ക് എത്തിയത്.

Tags:    
News Summary - Prime Miniter of Nepal-Prachanda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.