Posted On
date_range Updated On
date_range ബ്രസീൽ പ്രസിഡന്റ് ചൈനയിൽ
ബെയ്ജിങ്: ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ചൈനീസ് സന്ദർശനം ആരംഭിച്ചു. ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയുമായുള്ള ബന്ധം ശക്തമാക്കുക, യുക്രെയ്ൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങൾക്ക് രാഷ്ട്രീയ പിന്തുണ നേടുക എന്നീ ലക്ഷ്യങ്ങളോടെയാണ് സന്ദർശനം.
ബുധനാഴ്ച രാത്രി ചൈനയിലെത്തിയ അദ്ദേഹം വെള്ളിയാഴ്ച പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും.സന്ദർശനത്തിനിടെ 20ഓളം ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കുമെന്ന് ബ്രസീൽ സർക്കാർ അറിയിച്ചു. മുൻഗാമി ജയിർ ബോൽസൊനാരോയുടെ കാലത്ത് മോശമായ ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടുവരുകയാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.