മാലിയിൽ റഷ‍്യന്‍ അർദ്ധസൈന്യത്തിന്‍റെ ആക്രമണത്തിൽ എട്ട് സിവിലിയന്‍സ് കൊല്ലപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച്

കിയവ്: മാലിയിൽ റഷ‍്യന്‍ അർദ്ധസൈനിക വിഭാഗമായ ആഫ്രിക്കന്‍ കോപ്സ് നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികളടക്കം എട്ട് സിവിലിയന്‍സ് കൊല്ലപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കുകയും അവക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ശബ്ദമുയർത്തുകയും ചെയ്യുന്ന ഒരു പ്രമുഖ അന്താരാഷ്ട്ര സംഘടനയാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച്.

ജൂൺ പകുതിയിൽ സെന്‍ട്രൽ മോപ്തി മേഖലയിലെ കിയർണിയ ഗ്രാമത്തിൽ ആക്രമണം നടത്തിയ സുഖോയ് സു24 ബോബുകൾ വർഷിച്ചതായി മാലി സൈനിക വിഭാഗം തിരിച്ചറിഞ്ഞിരുന്നു. ഗ്രാമത്തലവന്‍റെ വീടിനു മുകളിൽ നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹത്തിന്‍റെ ഭാര്യയും രണ്ട് മക്കളും മറ്റൊരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. കിർണിയയിലെ ആക്രമണങ്ങൾ പ്രത്യേക സൈനിക കേന്ദ്രങ്ങൾ ലക്ഷ‍്യം വച്ചുള്ളതാണെന്ന് കരുതുന്നില്ല. അത് നിയമവിരുദ്ധ വിവേചനരഹിതമാക്കും എക്സ് പോസ്റ്റിൽ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കുറിച്ചു. അതേ സമയം ഭീകരവാദ മേഖലകളിൽ ആക്രമണം നടത്തിയെന്നാണ് സമൂഹമാധ‍്യമങ്ങളിലൂടെ അർദ്ധസൈനിക വിഭാഗം അറിയിച്ചത്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആഫ്രിക്ക കോർപ്സ് വാഗ്നർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്താണ് മാലിയിലെത്തിയത്. അതേ സമയം മാലി സർക്കാർ റഷ‍്യന്‍ സൈന്യത്തിന് പൂർണസ്വാതന്ത്രം നൽകിയിരിക്കുകയാണെന്നും ഇത്തരം കൂട്ടക്കൊലകൾക്ക് മാലി ഭരണകൂടം ഉത്തരവാദിയാണെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അറിയിച്ചു.

Tags:    
News Summary - മാലിയിൽ റഷ‍്യന്‍ അർദ്ധസൈനിക വിഭാഗത്തിന്‍റെ ആക്രമണത്തിൽ എട്ട് സിവിലിയന്‍സ് കൊല്ലപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.