ഹമാസ്
വാഷിങ്ടൺ:ഗസ്സയിൽ ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും സമ്പൂർണ നിരായുധീകരണത്തിനായി ചരിത്രപരമായ ഒരു കരാറിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗസ്സയിൽ പുതിയൊരു ഫലസ്തീൻ ഭരണകൂടം യാഥാർത്ഥ്യമാകുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. യു.എസ് മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഈ സുപ്രധാന നീക്കം.
നിരായുധീകരണത്തിനായുള്ള കൃത്യമായ റോഡ്മാപ്പ് 14 ദിവസത്തിനകം തയാറാക്കണമെന്നും, അന്താരാഷ്ട്ര പരിശോധനാ സമിതിയുടെ അനുമതിയോടെ ഇതിനായി സമയം നീട്ടിനൽകാൻ വ്യവസ്ഥയുണ്ടെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. നിരായുധീകരണം പൂർത്തിയാകുന്ന മുറക്ക് ഇസ്രായേൽ സേന ഗസ്സയിൽ നിന്ന് പിന്മാറുമെന്നാണ് കരാറിലുള്ളത്.
ഗസ്സയുടെ ഭരണച്ചുമതലക്ക് മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' സമിതിയുടെ വലിയൊരു വിജയമായാണ് ഈ കരാറിനെ യു.എസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി ബോർഡ് ഓഫ് പീസുമായി ചേർന്ന് പ്രവർത്തിക്കുന്ന പുതിയൊരു ഫലസ്തീൻ ഭരണകൂടം ഗസ്സ ഭരിക്കുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പാണ് ഈ കരാറെന്ന് ട്രംപ് അവകാശപ്പെട്ടു.
നിരായുധീകരണം പൂർണമാകുന്നതോടെ ഇസ്രായേൽ സൈന്യം പിൻവാങ്ങും. തുടർന്ന് ഗസ്സ നിവാസികൾക്ക് സുരക്ഷയൊരുക്കാൻ ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് (ISF) പുതിയ ഫലസ്തീൻ പൊലീസ് സേനയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. കരാർ നടപ്പിലാക്കാൻ സഹായിച്ച മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളോട് നന്ദി അറിയിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു. ഗസ്സ ഭരിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള നാഷണൽ കമ്മിറ്റിക്ക് മുമ്പാണ് ഹമാസും മറ്റ് സായുധ വിഭാഗങ്ങളും തങ്ങളുടെ ആയുധങ്ങൾ കൈമാറുകയെന്ന് ബോർഡ് ഓഫ് പീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കരാർ പ്രകാരം ആയുധങ്ങൾ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അംഗീകാരം നൽകിയതായി മുതിർന്ന ഹമാസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇസ്രായേൽ തങ്ങളുടെ ബാധ്യതകൾ നിറവേറ്റിയില്ലെങ്കിൽ കരാറിന്റെ ഒരു ഭാഗവും നടപ്പിലാക്കില്ലെന്ന് അവർ മുന്നറിയിപ്പ് നൽകി. ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റത്തെയും ഫലസ്തീൻ പ്രദേശത്തെ പുനർനിർമാണ പുരോഗതിയെയും ആശ്രയിച്ചായിരിക്കും നിരായുധീകരണമെന്നും ഹമാസ് കൂട്ടിച്ചേർത്തു. എന്നാൽ കരാറുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
ഗസ്സ വംശഹത്യയിൽ ഇതുവരെ 73,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ട്രംപിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ നിലവിൽ വന്നതിനുശേഷവും ഇസ്രായേൽ അത് നിരന്തരം ലംഘിക്കുകയാണുണ്ടായത്. കരാർ നിലവിൽ വന്നതിനുശേഷവും 1,200ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും, കൂടുതൽ ഭൂമി പിടിച്ചെടുക്കുകയും, മാനുഷിക സഹായങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ ഗസ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.