ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ പോർച്ചുഗൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ

ലിസ്ബൺ: ഫലസ്തീൻ രാഷ്ട്രത്തെ അംഗീരിക്കാൻ പോർച്ചുഗലും. ഞായറാഴ്ച ഫലസ്തീനെ അംഗീകരിച്ചുള്ള പോർച്ചുഗല്ലിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. യു.കെ, ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് പോർച്ചുഗലും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ പോകുന്നത്.

പോർച്ചുഗീസ് വിദേശകാര്യമന്ത്രാലയമാണ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് അറിയിച്ചത്. യു.എൻ ജനറൽ അസംബ്ലിയിൽ ഫലസ്തീനെ സംബന്ധിച്ചുള്ള ചർച്ചകൾ അടുത്തയാഴ്ച നടക്കാനിരിക്കെയാണ് പോർച്ചുഗല്ലിന്റെ നീക്കം. പോർച്ചുഗൽ പ്രധാനമന്ത്രി ലുയിസ് മൊൺഡേഗ്രോ പ്രസിഡന്റുമായും പാർലമെന്റുമായും നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനമുണ്ടായത്.

ഇതോടെ പോർച്ചുഗലിൽ 15 വർഷമായി തുടരുന്ന തർക്കങ്ങൾക്കാണ് വിരാമമാകുന്നത്. ലെഫ്റ്റ് ബ്ലോക്ക് പൊളിറ്റിക്കൽ പാർട്ടിയാണ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന നിർദേശം ആദ്യം മുന്നോട്ടുവെച്ച​ത്. പിന്നീട് ഇക്കാര്യത്തിൽ വലിയ രീതിയിലുള്ള ചർച്ചകൾ പോർച്ചുഗലിൽ നടന്നിരുന്നു.

ഗസ്സ സിറ്റിയിൽ വൻ സൈനിക ശക്തി പ്രയോഗിക്കുമെന്ന് ഇസ്രായേൽ

ജ​റൂ​സ​ലം: ഗ​സ്സ സി​റ്റി​യി​ൽ വ​ൻ സൈ​നി​ക ശ​ക്തി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ലി​െ​ന്റ ഭീ​ഷ​ണി. ജ​ന​ങ്ങ​ളോ​ട് തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് തു​റ​ന്ന താ​ൽ​ക്കാ​ലി​ക ര​ക്ഷാ പാ​ത അ​ട​ക്കു​ന്ന​താ​യും സൈ​ന്യം അ​റി​യി​ച്ചു.

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 33 ഫ​ല​സ്തീ​നി​ക​ൾ ഗ​സ്സ സി​റ്റി​യി​ൽ കൊ​ല്ല​പ്പെ​ട്ടു. 146 പേ​ർ​ക്ക് പ​രി​​ക്കേ​റ്റു. ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രു​ടെ മ​ര​ണം പ​ട്ടി​ണി മൂ​ല​മാ​ണെ​ന്ന് ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ, ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഗ​സ്സ​യി​ൽ പ​ട്ടി​ണി മൂ​ല​മു​ള്ള മ​ര​ണ സം​ഖ്യ 440 ആ​യി ഉ​യ​ർ​ന്നു. ഇ​വ​രി​ൽ 147 പേ​ർ കു​ട്ടി​ക​ളാ​ണ്.

തെ​ക്ക​ൻ ഗ​സ്സ​യി​ലേ​ക്കു​ള്ള ഏ​ക പാ​ത​യാ​യ അ​ൽ റാ​ഷി​ദ് റോ​ഡ് ഉ​പ​യോ​ഗി​ക്കാ​നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​സ്രാ​യേ​ലി​െ​ന്റ യു​ദ്ധ വി​മാ​ന​ങ്ങ​ളും ടാ​ങ്കു​ക​ളും ഒ​രു​മി​ച്ചാ​ണ് ഗ​സ്സ സി​റ്റി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. 72 മ​ണി​ക്കൂ​റി​നി​ടെ 60,000 പേ​ർ ന​ഗ​രം വി​ട്ട​താ​യി യു.​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Portugal to recognise a Palestinian state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.