'ഇന്ത്യക്കാർ പെരുകുന്നു'; അമേരിക്കൻ തെരുവിൽ ഇന്ത്യൻ പതാക വലിച്ചുകീറി പ്രതിഷേധം

ന്യൂയോർക്ക്: ടെക്‌സസിലെ ഫ്രിസ്‌കോ സിറ്റി ഹാളിന് മുന്നിൽ ഇന്ത്യൻ പതാക വലിച്ചുകീറി പ്രതിഷേധം. ഇന്ത്യൻ കുടിയേറ്റക്കാർ വർധിച്ചുവരുന്നതിന് എതിരെ നടത്തിയ പ്രതിഷേധത്തിലാണ് സംഭവം. ക്ലേട്ടൺ വാക്കർ എന്നയാളാണ് പതാക വലിച്ചുകീറിയത്. ഫ്രിസ്‌കോയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ ജനസംഖ്യാ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ടെക്‌നോളജി മേഖലയുടെ വളർച്ചയും എച്ച് 1 ബി വിസകളുടെ ലഭ്യതയും കാരണം നിലവിൽ ഇവിടെയുള്ള ജനസംഖ്യയുടെ വലിയൊരു പങ്കും ഇന്ത്യൻ വംശജരാണ്.

ഇന്ത്യൻ വംശജരുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവ്വമായ വർദ്ധനവും, ക്ഷേത്രങ്ങളും പള്ളികളും ഉൾപ്പെടെയുള്ളവയുടെ നിർമ്മാണവും പ്രദേശവാസികളിൽ കടുത്ത അതൃപ്തി ഉണ്ടാകാൻ കാരണമായിട്ടുണ്ട്. ഇതേത്തുടർന്ന് മേഖലകളിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പ്രാദേശികമായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ തങ്ങൾ പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകുന്നവരാണെന്നും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണെന്നാണ് ഇന്ത്യക്കാർ പറയുന്നത്.

അതേസമയം, പതാക കീറിയ സംഭവത്തിൽ  ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളില്ല. കൂടാതെ വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി നിലകൊള്ളുന്നുണ്ടെങ്കിലും സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

Tags:    
News Summary - 'Indians are increasing'; Protesters tear down Indian flag on American street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.