ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്; അന്ത്യാഞ്ജലിയർപ്പിക്കാൻ ലോകനേതാക്കൾ വത്തിക്കാനിൽ

വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭാ അധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് നടക്കും. ചടങ്ങിൽ പ​ങ്കെടുക്കാനും പാപ്പയെ അവസാനമായി കാണാനുമായി നൂറുകണക്കിന് ലോകനേതാക്കളാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ എത്തിയിട്ടുള്ളത്. വത്തിക്കാനിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്.

88ാം വയസിൽ ഏപ്രിൽ 21നാണ് ഫ്രാൻസിസ് മാർപാപ്പ ലോകത്തോട് വിടപറഞ്ഞത്. അസുഖബാധിതനായി ഏറെ നാൾ ആശുപത്രി വാസത്തിലായിരുന്നു. അർജന്റീനയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജൻമദേശം. ലാറ്റിന​മേരിക്കക്കാരനായ ആദ്യ പോപ് കൂടിയാണ് ഇദ്ദേഹം.

പ്രാദേശികസമയം 10 മണിക്കാണ് സംസ്കാര ചടങ്ങുകൾ തുടങ്ങുക. ക​ർ​ദി​നാ​ൾ ജി​​യോ​വാ​നി ബാ​റ്റി​സ്റ്റ് നേ​തൃ​ത്വം ന​ൽ​കും. മൃ​ത​ദേ​ഹം അ​ട​ങ്ങി​യ പേ​ട​കം സീ​ൽ ചെ​യ്ത് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ്ഥ​ല​ത്തേ​ക്ക് മാ​റ്റിയിരുന്നു.

സംസ്കാര ചടങ്ങുകൾക്ക് ശേഷം പാപ്പയുടെ ഭൗതിക ശരീരം വത്തിക്കാനിന് പുറത്ത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ സംസ്‌കരിക്കും. അഞ്ച് നൂറ്റാണ്ടിലേറെയായി ഇവിടെ സംസ്‌കരിക്കപ്പെടുന്ന ആദ്യത്തെ പോപ്പായിരിക്കും അദ്ദേഹം.

രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്, അ​ർ​ജ​ന്റീ​ന പ്ര​സി​ഡ​ന്റ് ജാ​വി​യ​ർ മി​​ലേ തു​ട​ങ്ങി​യ​വ​ർ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ദ്രൗപതി മുർമുവിനൊപ്പം കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ കി​ര​ൺ റി​ജി​ജു, സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ, ഗോ​വ നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ജോ​ഷ്വ ഡി ​സൂ​സ എ​ന്നി​വും റോ​മി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി രാ​ഷ്ട്ര​പ​തി അ​നു​ശോ​ച​നം അ​റി​യി​ക്കു​ം.

180ഓ​ളം രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്ന് വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി, ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​ർ​മ​ർ, വി​ല്യം രാ​ജ​കു​മാ​ര​ൻ, സ്​​പെ​യി​ൻ രാ​ജാ​വ് ഫി​ലി​പ്പ് ആ​റാ​മ​ൻ, ഹം​ഗ​റി പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബ​ൻ, ബ്ര​സീ​ൽ പ്ര​സി​ഡ​ന്റ് ലു​ല ഡി​സി​ൽ​വ തു​ട​ങ്ങി​യ​വ​രും സം​സ്കാ​ര ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കും.

Tags:    
News Summary - Pope Francis funeral today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.