പോർമുഖം തുറന്ന്​ ബെലറൂസ്​; വേലി കെട്ടിയും സൈന്യത്തെ ഇരട്ടിയാക്കിയും അതിർത്തി കൊട്ടിയടച്ച്​ പോളണ്ട്​

വാഴ്​സ: ബെലറൂസ്​ അതിർത്തി വഴി പോളണ്ടിലേക്കും യൂറോപിന്‍റെ മറ്റു ഭാഗങ്ങളിലേക്കുമുള്ള അഭയാർഥി പ്രവാഹം തടയാൻ നടപടികൾ കഠിനമാക്കി പോളണ്ട്​. ടോകിയോ ഒളിമ്പിക്​സിൽ മത്സരത്തിന്​ തൊട്ടുമുമ്പ്​ വിലക്കിയതിനെ തുടർന്ന്​ ബെലറൂസ്​ താരം ക്രിസ്റ്റീന സിമാനൂസ്​കയ പോളണ്ടിൽ അഭയം തേടിയതുമായി ബന്ധപ്പെട്ട്​ തുടങ്ങിയ നയ​ത​​ന്ത്ര സംഘർഷമാണ്​ അതിർത്തി കൊട്ടിയടക്കുന്നതിൽ കലാശിച്ചത്​. യൂറോപ്യൻ യൂനിയനെയും പോളണ്ടിനെയും സമ്മർദത്തിലാക്കാൻ അഭയാർഥികളെ ബെലറൂസ്​ തുറന്നുവിടുകയാണെന്നാണ്​ ​പോളണ്ട്​ ആരോപണം.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ബെലറൂസ്​ അതിർത്തി വഴി 133 പേർ പോളണ്ടിലെത്തിയിരുന്നു. കഴിഞ്ഞ വർഷം മൊത്തത്തിൽ 122 പേർ അതിർത്തി കടന്നിടത്താണ്​ രണ്ടു ദിവസത്തിനിടെ ഇത്രയും പേർ എത്തിയത്​. ഇത്​ സംഘട്ടനത്തിന്‍റെ വഴി തുറക്കലാണെന്ന്​ പോളണ്ട്​ പറയുന്നു. സമാനമായി ലിത്വാനിയയിലേക്കും അഭയാർഥികളുടെ ഒഴുക്കുണ്ടെന്ന്​ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ, അതിർത്തിയിൽ അഭയാർഥി പ്രശ്​നം കത്തിക്കുകയാണ്​ പോളണ്ടും ലിത്വാനിയയുമെന്നാണ്​ ബെലറൂസ്​ പ്രസിഡന്‍റ്​ അലക്​സാണ്ടർ ലുകാഷെ​ങ്കോയുടെ ആരോപണം.

പ്രശ്​നം കൂടുതൽ കലുഷിതമായ സാഹചര്യത്തിൽ യൂറോപ്യൻ യൂനിയൻ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്​.

Tags:    
News Summary - Poland to build fence, double troop numbers on Belarus border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.