ഭൂമിയിലെ ഏറ്റവും ശക്തനായ വ്യക്തി നരേന്ദ്ര മോദിയാണെന്ന് യു.കെ പാർലമെന്റംഗം

ലണ്ടൻ: ഭൂമിയിലെ ഏറ്റവും ശക്തനായ വ്യക്തി നരേന്ദ്ര മോദിയാണെന്ന് യു.കെ പാർലമെൻറംഗം ലോർഡ് കരൺ ബിലിമോറിയ. ഇന്ത്യയും യു.കെയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചർച്ചക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പിതാവിന്റെ കടയിൽ ചായ വിറ്റിരുന്ന ഒരാളായിരുന്നു നരേ​​ന്ദ്ര മോദി. എന്നാൽ, ഇന്ന് ഭൂമിയിലെ ഏറ്റവും ശക്തനായ വ്യക്തി മോദിയാണെന്ന് ഇന്ത്യ-യുകെ ബന്ധ​ത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചർച്ചക്കിടെ ബിലിമോറിയ പറഞ്ഞു. ഇന്ന് ജി20യുടെ അധ്യക്ഷസ്ഥാനത്ത് ഇന്ത്യയാണ്. ഇന്ത്യക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അടുത്ത 25 വർഷത്തിനുള്ളിൽ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ മാറും. യു.കെയുടെ എറ്റവും വിശ്വസ്തനായ സുഹൃത്തും പങ്കാളിയുമായിരിക്കും ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.

യു.കെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ മാറി. യു.കെയുടെ 12ാമത്തെ വലിയ വ്യാപാര പങ്കാളി ഇന്ത്യയാണ്. 75 വർഷത്തിന്റെ ജനാധിപത്യ ചരിത്രം മാത്രമുള്ള ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ശക്തമായ അവസ്ഥയിൽ നിന്നും കൂടുതൽ ശക്തമായനിലയിലേക്ക് ഇന്ത്യ നീങ്ങുകയാണ്. കോവിഡുകാലത്ത് ലക്ഷക്കണക്കിന് ഡോസ് വാക്സിൻ ഇന്ത്യ നിർമ്മിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


Tags:    
News Summary - 'PM Narendra Modi is one of the most powerful persons on planet': UK Minister Lord Karan Bilimoria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.