ഹുർമുസിൽ കാലിടറുന്നു; കപ്പൽ ഗതാഗതം സുഗമമാക്കാൻ പുതിയസഖ്യത്തിനൊരുങ്ങി യു.എസ്

വാഷിങ്ടൺ: ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ച പശ്ചാത്തലത്തിൽ, സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ അന്താരാഷ്ട്ര സഖ്യം (മാരിടൈം ഫ്രീഡം കൺസ്ട്രക്റ്റ്) രൂപവത്കരിക്കാൻ അമേരിക്ക നീക്കം തുടങ്ങിയതായി റിപ്പോർട്ട്.

സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭ്യന്തര കേബിൾ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തുന്ന തടസ്സങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ ഒത്തൊരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് യു.എസ് എംബസികൾക്കയച്ച സന്ദേശത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നു.

കപ്പലുകളുടെ സഞ്ചാരത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും നയതന്ത്രപരമായ നീക്കങ്ങൾ നടത്തുകയും ചെയ്യുക, കടലിടുക്കിലെ നിയമലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര ഉപരോധങ്ങൾ നടപ്പിലാക്കാൻ സഹായിക്കുക, ഖ്യത്തിൽ ചേരുന്ന രാജ്യങ്ങൾക്ക് നയതന്ത്രപരമായോ സൈനികമായോ പിന്തുണ നൽകുക എന്നിവയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും സെൻട്രൽ കമാൻഡും സംയുക്തമായാണ് ഈ ദൗത്യം നയിക്കുന്നത്. നിലവിൽ ബ്രിട്ടനും ഫ്രാൻസും നടത്തുന്ന സമുദ്ര സുരക്ഷാ നീക്കങ്ങൾക്ക് കരുത്തുപകരുന്ന രീതിയിലായിരിക്കും പുതിയ സഖ്യത്തിന്റെ പ്രവർത്തനം. ഇറാൻ നടത്തുന്ന ഗതാഗത തടസ്സങ്ങൾക്ക് വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകുന്നുണ്ട്.

Tags:    
News Summary - US to Form Global Coalition for Hormuz Security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.