പ്രധാനമന്ത്രി മോദി ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി

വാഷിങ്ടൺ: അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്‌ല സി.ഇ.ഒയും യു.എസ് സർക്കാർ ഏജൻസി ഡിപാർട്ട്മെന്റ് ഓഫ് ഗവൺഗമന്റ് എഫിഷൻസി തലവനും സ്​പേസ് എക്സ് സ്ഥാപകനുമായ വ്യവസായ ഭീമൻ ഇലേൺ മസ്കുമായി വ്യാഴാഴ്ച ചർച്ച നടത്തി.

വാഷിങ്ടണിലെ ബ്ലയർ ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ട്രംപുമായി പ്രധാനമ​ന്ത്രി മോദിയുടെ കൂടിക്കാഴ്ചക്കു മുമ്പായാണ് ഇലോൺ മസ്കിനെ കണ്ടത്. സ്റ്റാർ ലിങ്ക്, ഇന്ത്യയുമായുള്ള സാ​ങ്കേതിക സഹകരണം, ഇലക്ട്രിക് വാഹന വ്യവസായം, എ.ഐ സാധ്യതകൾ എന്നീ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തിയതായാണ് വിവരം.

തന്റെ മൂന്ന് കുട്ടികളോടൊപ്പമാണ് ഇലോൺ മസ്ക് മോദിയെ കാണാനും ചർച്ചകൾ നടത്താനും എത്തിയത്. വെള്ളിയാഴ്ച, പ്രധാനമന്ത്രി മോദി വൈറ്റ് ഹൗസിൽ ട്രംപുമായും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പ്രധാന അംഗങ്ങളുമായും പ്രതിനിധിതല കൂടിക്കാഴ്ച നടത്തും.

തുടർന്ന് സംയുക്ത പത്രസമ്മേളനവും യു.എസ് പ്രസിഡന്റ് ആതിഥേയത്വം വഹിക്കുന്ന അത്താഴവും നടക്കും.

Tags:    
News Summary - PM Modi met with Elon Musk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.