ന്യൂഡൽഹി: ഡോണൾഡ് ട്രംപിനു ആശംസകൾ നേർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുടെ 47ാം പ്രസിഡന്റായാണ് ട്രംപ് വീണ്ടും അധികാരത്തിലേറിയത്. ഇന്ത്യക്കും അമേരിക്കക്കും പ്രയോജനപ്പെടുന്നതും ഒപ്പം ലോകത്തിന്റെ മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരുമിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി മോദി എക്സിൽ കുറിച്ച ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി.
‘അമേരിക്കയുടെ പ്രസിഡന്റായി ചരിത്രമെഴുതി സത്യപ്രതിജ്ഞ ചെയ്ത എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അഭിനന്ദനങ്ങൾ. നമ്മുടെ രാജ്യങ്ങൾക്കു പ്രയോജനപ്പെടുന്നതും ലോകത്തിനു മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും വീണ്ടും ഒരുമിച്ചു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിജയകരമായ ഒരു ഭരണകാലം ഉണ്ടാകാൻ ആശംസകൾ'- എന്നാണ് മോദി ആശംസാ സന്ദേശത്തിൽ കുറിച്ചത്.
ഡോണൾഡ് ട്രംപ് അധികാരമേറ്റു
വാഷിങ്ടൺ: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ജെ.ഡി വാൻസ് വൈസ് പ്രസിഡന്റായും അധികാരമേറ്റു. കഴിഞ്ഞ വർഷം നവംബർ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് 78കാരനായ ട്രംപ് രണ്ടാമൂഴം നേടിയത്.
കടുത്ത തണുപ്പിനെ അവഗണിച്ചും ആയിരക്കണക്കിന് ട്രംപ് ആരാധകർ മണിക്കുറുകൾക്കു മുമ്പുതന്നെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. സ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായി സെന്റ് ജോൺസ് ചർച്ചിൽ നടന്ന പ്രാർഥനയിൽ ട്രംപ് കുടുംബസമേതം പങ്കെടുത്തു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, മെറ്റ സി.ഇ.ഒ മാർക്ക് സുക്കർബർഗ്, ആമസോൺ സി.ഇ.ഒ ജെഫ് ബെസോസ്, ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ, ആപ്പിൾ സി.ഇ.ഒ ടിം കുക്ക് തുടങ്ങിയവർ പ്രാർഥനയിൽ പങ്കെടുത്തു. തുടർന്ന്, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ്ഹൗസിൽ ട്രംപിന് ചായസൽക്കാരമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.